---
title: "പറശ്ശിനിക്കടവ് - വളപട്ടണം ബോട്ട് സർവീസ് പുനരാരംഭിച്ചു"
english_title: "Parassinikkadavu Valapattanam Boat Service Resumed"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/376601/parassinikkadavu-valapattanam-boat-service-resumed"
published_at: "2026-08-04T15:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a71bbe46c85d_parassinikkadavu-valapattanam-boat-service-resumed.jpg"
keywords: ["Parassinikkadavu", "Valapattanam", "Boat Service", "SWTD", "Mattul Azhikal Ferry", "Kannur"]
---

# പറശ്ശിനിക്കടവ് - വളപട്ടണം ബോട്ട് സർവീസ് പുനരാരംഭിച്ചു

> **Lead Summary:** പറശ്ശിനിക്കടവ്: ബോട്ട് ടെർമിനലിൽ വെള്ളം കയറിയതിനെ തുടർന്ന് രണ്ട് ദിവസമായി തടസ്സപ്പെട്ടിരുന്ന പറശ്ശിനിക്കടവ് - വളപട്ടണം ബോട്ട് സർവീസ് ഇന്ന് പുനരാരംഭിച്ചു.

## Article Content

പറശ്ശിനിക്കടവ്: ബോട്ട് ടെർമിനലിൽ വെള്ളം കയറിയതിനെ തുടർന്ന് രണ്ട് ദിവസമായി തടസ്സപ്പെട്ടിരുന്ന പറശ്ശിനിക്കടവ് - വളപട്ടണം ബോട്ട് സർവീസ് ഇന്ന് പുനരാരംഭിച്ചു.

ഇന്ന് രാവിലെ 6.30 മുതലാണ് സർവീസ് പുനഃസ്ഥാപിച്ചത്. കനത്ത മഴയെ തുടർന്ന് ടെർമിനലിൽ വെള്ളം കയറിയതാണ് സർവീസ് തടസ്സപ്പെടാൻ കാരണം. വെള്ളം ഇറങ്ങിയതോടെ സർവീസ് പതിവുപോലെ നടത്താൻ സാധിച്ചതെന്ന് സംസ്ഥാന ജലഗതാഗത വകുപ്പ് അധികൃതർ അറിയിച്ചു.

ഇതോടൊപ്പം മാട്ടൂൽ - അഴീക്കൽ ബോട്ട് പാലം ഫെറി സർവീസും സാധാരണ നിലയിൽ നടത്തുമെന്ന് സ്റ്റേഷൻ മാസ്റ്റർ അറിയിച്ചു.മഴ ശക്തമാകുന്ന സാഹചര്യത്തിൽ ജലനിരപ്പ് നിരീക്ഷിച്ച് ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുമെന്നും ജലഗതാഗത വകുപ്പ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/376601/parassinikkadavu-valapattanam-boat-service-resumed)