---
title: "കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ പോലീസ് ഉദ്യോഗസ്ഥന്റെ ബൈക്ക് മോഷണം പോയി."
english_title: "Police Officer Bike Stolen Kannur Railway Station"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/376757/police-officer-bike-stolen-kannur-railway-station"
published_at: "2026-08-05T11:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a72d98a70a1a_kannur-railway-station-police-officer-bike-stolen.jpg"
keywords: ["Kannur", "Bike Theft", "Railway Station", "Police", "Hero Honda"]
---

# കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ പോലീസ് ഉദ്യോഗസ്ഥന്റെ ബൈക്ക് മോഷണം പോയി.

> **Lead Summary:** കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ സ്റ്റാഫ് പാർക്കിംഗ് സ്ഥലത്ത് നിർത്തിയിട്ടിരുന്ന പോലീസ് ഉദ്യോഗസ്ഥന്റെ ബൈക്ക് മോഷണം പോയി. ചേലേരിയിലെ സി.കെ ഷിജിലിന്റ KL 13 E 3410 നമ്പർ ഹീറോ ഹോണ്ട ബൈക്കാണ് മോഷണം പോയത്.

## Article Content

കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ സ്റ്റാഫ് പാർക്കിംഗ് സ്ഥലത്ത് നിർത്തിയിട്ടിരുന്ന പോലീസ് ഉദ്യോഗസ്ഥന്റെ ബൈക്ക് മോഷണം പോയി. ചേലേരിയിലെ സി.കെ ഷിജിലിന്റ KL 13 E 3410 നമ്പർ ഹീറോ ഹോണ്ട ബൈക്കാണ് മോഷണം പോയത്.

ജോലി ആവശ്യത്തിനായി റെയിൽവേ സ്റ്റേഷനിലെ സ്റ്റാഫ് പാർക്കിംഗിൽ ബൈക്ക് നിർത്തിയിട്ട് മലപ്പുറത്തേക്ക് പോയതായിരുന്നു ഷിജിൽ തൊട്ടടുത്ത ദിവസം തന്നെ വാഹനത്തിന്റെപിഴ വന്ന സന്ദേശം ഉദ്യോഗസ്ഥന്റെ ഫോണിലേക്ക് വന്നു.

സംഭവത്തിൽ കണ്ണൂർ ടൗൺ പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് സിസിടിവി ക്യാമറ ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് അന്വേഷണം തുടങ്ങി.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/376757/police-officer-bike-stolen-kannur-railway-station)