---
title: "അണ്ടലൂർ കടവിൽ പുതിയ പാലം വരും, സ്ഥല പരിശോധന കഴിഞ്ഞു ; ജലപാത കടന്നുപോകാനുള്ള സൗകര്യമൊരുക്കും."
english_title: "Andalur Kadavu New Bridge 27 Cr Project Waterway Clearance"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/376784/andalur-kadavu-new-bridge-27-cr-project-waterway-clearance"
published_at: "2026-08-05T13:18:00+05:30"
category: "Thalassery Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a72eb19dc8e4_andalur-kadavu-new-bridge-waterway-project.jpg"
keywords: ["Andalur Kadavu", "New Bridge", "Kannur", "Waterway"]
---

# അണ്ടലൂർ കടവിൽ പുതിയ പാലം വരും, സ്ഥല പരിശോധന കഴിഞ്ഞു ; ജലപാത കടന്നുപോകാനുള്ള സൗകര്യമൊരുക്കും.

> **Lead Summary:** അണ്ടലൂർ: ജില്ലയിലെ ഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരമായി അണ്ടലൂർ കടവിൽ പുതിയ പാലം വരുന്നു. നിലവിലുള്ള ഇടുങ്ങിയ പഴയ പാലത്തിന് സമാന്തരമായാണ് വീതിയുള്ള പുതിയ പാലം നിർമ്മിക്കുന്നത്.

## Article Content

അണ്ടലൂർ: ജില്ലയിലെ ഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരമായി അണ്ടലൂർ കടവിൽ പുതിയ പാലം വരുന്നു. നിലവിലുള്ള ഇടുങ്ങിയ പഴയ പാലത്തിന് സമാന്തരമായാണ് വീതിയുള്ള പുതിയ പാലം നിർമ്മിക്കുന്നത്.

പുതിയ പാലത്തിന് വേണ്ട സ്ഥലം ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എത്തി പരിശോധിച്ച് അടയാളപ്പെടുത്തി. പഴയ പാലത്തിൽ നിന്ന് 2 മീറ്റർ ഇടതുമാറിയാണ് നിർദ്ദിഷ്ട പാലത്തിനുള്ള സ്ഥലം കണ്ടെത്തിയത്.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് തന്നെ പാലത്തിന് ഭരണാനുമതി ലഭിച്ചിരുന്നെങ്കിലും ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയായിരുന്നില്ല. ഇനി ഭൂമി ഏറ്റെടുക്കലും പരിസ്ഥിതി പഠനവും പൂർത്തിയാക്കിയ ശേഷമേ നിർമ്മാണം തുടങ്ങാനാവൂ.

പദ്ധതിയുടെ പ്രത്യേകതകൾ .27.55 കോടി രൂപയാണ് നിർമ്മാണ ചെലവ് പ്രതീക്ഷിക്കുന്നത്. നിലവിലുള്ള റോഡിന്റെ വീതി കുറവ് പരിഹരിക്കുന്നതിനൊപ്പം അടിയിലൂടെ ജലപാത കടന്നുപോകാനുള്ള സൗകര്യവും പുതിയ പാലത്തിൽ ഒരുക്കും.

ജലനിരപ്പിൽ നിന്ന് 6 മീറ്റർ ഉയരവും 50 മീറ്റർ വീതിയുമാണ് ജലപാതയ്ക്ക് തടസ്സമില്ലാതെ കടന്നുപോകാൻ നിർമ്മിക്കേണ്ടത്. ഇതോടെ ചെറു ബോട്ടുകളും മറ്റ് ജലവാഹനങ്ങളും സുഗമമായി കടന്നുപോകും.

പുതിയ പാലം യാഥാർഥ്യമാകുന്നതോടെ അണ്ടലൂരും പരിസര പ്രദേശങ്ങളും തമ്മിലുള്ള ഗതാഗതം വളരെ എളുപ്പമാകുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/376784/andalur-kadavu-new-bridge-27-cr-project-waterway-clearance)