---
title: "കണ്ണൂരിൽ ബസ് ഓപ്പറേറ്റേഴ്സ് ജില്ലാ കൺവെൻഷൻ: സൗജന്യ യാത്രയുടെ പ്രതിസന്ധികൾ ചർച്ച ചെയ്തു"
english_title: "Kannur Bus Operators Convention Priyadarshini Free Travel Issues Discussed"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/376891/kannur-bus-operators-convention-priyadarshini-free-travel-issues-discussed"
published_at: "2026-08-05T20:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a734f30736db_kannur-bus-operators-convention.jpg"
keywords: ["Kannur", "Bus Operators", "Convention", "Priyadarshini", "Public Transport"]
---

# കണ്ണൂരിൽ ബസ് ഓപ്പറേറ്റേഴ്സ് ജില്ലാ കൺവെൻഷൻ: സൗജന്യ യാത്രയുടെ പ്രതിസന്ധികൾ ചർച്ച ചെയ്തു

> **Lead Summary:** കണ്ണൂർ: കണ്ണൂർ തലശ്ശേരി ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ സംയുക്താഭിമുഖ്യത്തിൽ ജില്ലാ കൺവെൻഷനും സിമ്പോസിയവും കണ്ണൂർ നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്സ് ഹാളിൽ നടന്നു.കണ്ണൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ കെ.പി. താഹിർ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. കണ്ണൂർ ജില്ലാ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഫെഡറേഷൻ വൈസ് പ്രസിഡണ്ട് കെ. വേലായുധൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

## Article Content

കണ്ണൂർ: കണ്ണൂർ തലശ്ശേരി ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ സംയുക്താഭിമുഖ്യത്തിൽ ജില്ലാ കൺവെൻഷനും സിമ്പോസിയവും കണ്ണൂർ നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്സ് ഹാളിൽ നടന്നു.കണ്ണൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ കെ.പി. താഹിർ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. കണ്ണൂർ ജില്ലാ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഫെഡറേഷൻ വൈസ് പ്രസിഡണ്ട് കെ. വേലായുധൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

> "പ്രിയദർശിനി സൗജന്യ യാത്ര മൂലം ബസ് മേഖല നേരിടുന്ന പ്രശ്നങ്ങളും പ്രതിസന്ധികളും" എന്ന വിഷയത്തിൽ ഫെഡറേഷൻ ജനറൽ സെക്രട്ടറി ഹംസ എരിക്കുന്നൻ വിശദമായ പ്രഭാഷണം നടത്തി. സൗജന്യ യാത്രാ പദ്ധതി കാരണം ബസ് ഓപ്പറേറ്റർമാർക്ക് ഉണ്ടാകുന്ന സാമ്പത്തിക ബാധ്യതകളും നഷ്ടങ്ങളും അദ്ദേഹം എടുത്തുപറഞ്ഞു.

ഫെഡറേഷൻ പ്രസിഡണ്ട് കെ.കെ. തോമസ് മുഖ്യപ്രഭാഷണം നടത്തി. പൊതുഗതാഗത മേഖല നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും സർക്കാരിൽ നിന്ന് ലഭിക്കേണ്ട സഹായങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

> "പൊതുഗതാഗതത്തിന് പൊതു ജീവനേക്കാൾ പല വഴികൾ" എന്ന വിഷയത്തിൽ നടന്ന സിമ്പോസിയം കോർപ്പറേഷൻ മേയർ പി. ഇന്ദിര ഉദ്ഘാടനം ചെയ്തു.

സിമ്പോസിയത്തിൽ പി.പി. മോഹനൻ, രാജ് കുമാർ കരുവാരത്ത്, കെ. സത്യൻ, എം.എസ്. പ്രേംകുമാർ, കെ. ഗംഗാധരൻ, ടൈറ്റസ് ബെന്നി, കെ. പ്രേമാനന്ദൻ, വി.വി. ലത്തീഫ് തുടങ്ങിയവർ പങ്കെടുത്ത് പ്രസംഗിച്ചു.

ബസ് മേഖലയുടെ നിലനിൽപ്പിനും പൊതുഗതാഗത സംവിധാനത്തിന്റെ മെച്ചപ്പെടുത്തലിനും ആവശ്യമായ നിർദേശങ്ങൾ യോഗത്തിൽ അവതരിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/376891/kannur-bus-operators-convention-priyadarshini-free-travel-issues-discussed)