---
title: "സാമൂ​ഹ്യക്ഷേമ പെൻഷൻ വിതരണത്തിന്  സഹകരണ ബാങ്കുകളെ ഒഴിവാക്കും ; പെൻഷൻ ആധാർ‌ ലിങ്ക് ചെയ്ത അക്കൗണ്ട് വഴി മാത്രം"
english_title: "Kerala Govt To Exclude Cooperative Banks From Welfare Pension Distribution"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/377127/kerala-govt-to-exclude-cooperative-banks-from-welfare-pension-distribution"
published_at: "2026-08-06T21:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a55c86754e69_farmer-pension-documents-submit-before-17-kunnummal.jpg"
keywords: []
---

# സാമൂ​ഹ്യക്ഷേമ പെൻഷൻ വിതരണത്തിന്  സഹകരണ ബാങ്കുകളെ ഒഴിവാക്കും ; പെൻഷൻ ആധാർ‌ ലിങ്ക് ചെയ്ത അക്കൗണ്ട് വഴി മാത്രം

> **Lead Summary:** സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണത്തിൽ നിന്ന് സഹകരണ ബാങ്കുകളെ ഒഴിവാക്കാൻ സർക്കാർ തീരുമാനം.ആധാർ ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ടുകളിലൂടെ മാത്രം ക്ഷേമ പെൻഷൻ വിതരണം നടത്തിയാൽ മതിയെന്നാണ് സർക്കാരിന്റെ പുതിയ നിലപാട്. ഇത് തത്വത്തിൽ അംഗീകരിച്ച് ധനവകുപ്പ് ഉത്തരവും ഇറക്കി.

## Article Content

സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണത്തിൽ നിന്ന് സഹകരണ ബാങ്കുകളെ ഒഴിവാക്കാൻ സർക്കാർ തീരുമാനം.ആധാർ ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ടുകളിലൂടെ മാത്രം ക്ഷേമ പെൻഷൻ വിതരണം നടത്തിയാൽ മതിയെന്നാണ് സർക്കാരിന്റെ പുതിയ നിലപാട്. ഇത് തത്വത്തിൽ അംഗീകരിച്ച് ധനവകുപ്പ് ഉത്തരവും ഇറക്കി.

ഇനി വീട്ടിലെത്തി പെൻഷൻ വിതരണം കിടപ്പുരോഗികൾ ഉൾപ്പെടെ ഒഴിവാക്കാനാകാത്തവർക്ക് മാത്രമായി പരിമിതപ്പെടുത്തും. മറ്റുള്ളവർക്ക് നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് പണം എത്തും.

ഇതുവരെ സഹകരണ സംഘങ്ങളിലെ കളക്ഷൻ ഏജന്റുമാർ വഴിയായിരുന്നു പലരുടെയും പെൻഷൻ വീട്ടിലെത്തിച്ചിരുന്നത്. പുതിയ തീരുമാനത്തോടെ വിതരണത്തിന് ലഭിക്കുന്ന ഇൻസെന്റീവ് സഹകരണ മേഖലയ്ക്ക് നഷ്ടമാകുമെന്ന് യുഡിഎഫ് ആരോപിച്ചു.

ക്ഷേമ പെൻഷൻ വിതരണത്തിലെ കേന്ദ്ര സർക്കാരിന്റെ മാനദണ്ഡങ്ങൾ അംഗീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനമെന്നും ഉത്തരവിൽ പറയുന്നു.

കേന്ദ്ര വിഹിതം ലഭിക്കുന്നതിന് ആധാർ ലിങ്ക് നിർബന്ധമാക്കിയ സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ ഈ മാറ്റത്തിലേക്ക് പോകുന്നത്. ഇതോടെ സംസ്ഥാനത്തെ ലക്ഷക്കണക്കിന് പെൻഷൻകാർക്ക് ബാങ്ക് അക്കൗണ്ട് ആധാറുമായി ലിങ്ക് ചെയ്യുന്നത് നിർബന്ധമാകും.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/377127/kerala-govt-to-exclude-cooperative-banks-from-welfare-pension-distribution)