---
title: "കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന് 'പോയിന്റ് ഓഫ് കോൾ' അനുവദിക്കാനാകില്ലെന്ന് കേന്ദ്ര സർക്കാർ"
english_title: "Centre Rejects Point Of Call Status For Kannur International Airport"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/377195/centre-rejects-point-of-call-status-for-kannur-international-airport"
published_at: "2026-08-07T11:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a75749e52b7a_centre-rejects-point-of-call-status.jpg"
keywords: []
---

# കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന് 'പോയിന്റ് ഓഫ് കോൾ' അനുവദിക്കാനാകില്ലെന്ന് കേന്ദ്ര സർക്കാർ

> **Lead Summary:**  കണ്ണൂർ:കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്വിദേശ വിമാനക്കമ്പനികൾക്ക് നേരിട്ട് സർവീസ് നടത്താൻ സാധിക്കുന്ന പോയിന്റ് ഓഫ് കോൾ പദവി നൽകാനാകില്ലെന്ന് കേന്ദ്ര സിവിൽ വ്യോമയാന മന്ത്രാലയം രാജ്യസഭയെ അറിയിച്ചു.

## Article Content

 കണ്ണൂർ:കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്വിദേശ വിമാനക്കമ്പനികൾക്ക് നേരിട്ട് സർവീസ് നടത്താൻ സാധിക്കുന്ന പോയിന്റ് ഓഫ് കോൾ പദവി നൽകാനാകില്ലെന്ന് കേന്ദ്ര സിവിൽ വ്യോമയാന മന്ത്രാലയം രാജ്യസഭയെ അറിയിച്ചു.

പദവി അനുവദിക്കാൻ കേരള സർക്കാർ 2023 മേയ് 17, 2024 ജൂലായ് 8, 2024 സെപ്റ്റംബർ 28 തീയതികളിൽ കേന്ദ്രത്തിന് നിവേദനങ്ങൾ സമർപ്പിച്ചിരുന്നതായി സഹമന്ത്രി മുരളീധർ മോഹോൾ വ്യക്തമാ ക്കി. മുസ്ല‌ിംലീഗ് അംഗം ഹാരിസ് ബീരാൻറെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

കണ്ണൂർ ഉൾപ്പെടെയുള്ള നോൺ -മെട്രോ വിമാനത്താവളങ്ങളിൽ നിന്ന് വിദേശ വിമാന ക്കമ്പനികൾക്ക് പുതിയ 'പോയിന്റ് ഓഫ് കോൾ' പദവി നൽകേണ്ടതില്ലെന്നാണ് നിലവിലെ കേന്ദ്രനയമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

പകരം ഇന്ത്യൻ വിമാനക്കമ്പനികൾ വഴിയുള്ള അന്താരാഷ്ട്ര സർവീസുകൾ പ്രോത്സാഹിപ്പി ക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യോമയാന കരാറുകൾ, ഇന്ത്യൻ വ്യോമയാന മേഖലയ്ക്കുള്ള നേട്ടം, പ്രവാസി സാന്നിധ്യം, ഇന്ത്യൻ വിമാനക്കമ്പനികളുടെ ഭാവി പദ്ധതികൾ തുടങ്ങിയ ഘടകങ്ങളാണ് ഇതിനായി പരിഗണിക്കുന്നത്.

ഉഭയ കക്ഷി ശേഷി പരിധികൾക്ക് വിധേയമായി കണ്ണൂരിൽനിന്ന് വിദേശരാജ്യങ്ങളിലേക്ക് സർവീസ് നടത്താൻ ഇന്ത്യൻ വിമാനക്കമ്പ നികൾക്ക് പൂർണ സ്വാതന്ത്ര്യമുണ്ടെന്നും യാത്രക്കാരുടെ ആവശ്യകതയും സാമ്പത്തികലാഭവും കണക്കിലെടുത്ത് സർവീസുകൾ ആരംഭിക്കുന്നതു സംബന്ധിച്ച് വിമാനക്കമ്പനികൾക്ക് വാണിജ്യപരമായ തീരുമാനമെടുക്കാമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/377195/centre-rejects-point-of-call-status-for-kannur-international-airport)