---
title: "തലശേരിയിൽ മിന്നൽ ചുഴലി ; കെട്ടിടത്തിന്റെ മേൽക്കൂര തകർന്നു, കാറിനും ഓട്ടോയ്ക്കും കേട് പാട്"
english_title: "Thalassery Mini Tornado Roof Collapse Car Auto Damaged"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/377322/thalassery-mini-tornado-roof-collapse-car-auto-damage"
published_at: "2026-08-07T18:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a75da574ad4e_thalassery-mini-tornado-roof-collapse-car.jpg"
keywords: ["Thalassery", "Mini Tornado", "Strong Wind", "Roof Collapse", "Property Damage"]
---

# തലശേരിയിൽ മിന്നൽ ചുഴലി ; കെട്ടിടത്തിന്റെ മേൽക്കൂര തകർന്നു, കാറിനും ഓട്ടോയ്ക്കും കേട് പാട്

> **Lead Summary:** തലശേരിയിൽ വീശിയടിച്ച ചുഴലിക്കാറ്റിൽ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നു. റോഡരികിൽ നിർത്തിയിട്ട ഓട്ടോയ്ക്കും ഓടിക്കൊണ്ടിരുന്ന കാറിനും നാശനഷ്ടമുണ്ടായി.

## Article Content

തലശേരിയിൽ വീശിയടിച്ച ചുഴലിക്കാറ്റിൽ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നു. റോഡരികിൽ നിർത്തിയിട്ട ഓട്ടോയ്ക്കും ഓടിക്കൊണ്ടിരുന്ന കാറിനും നാശനഷ്ടമുണ്ടായി.

പാലിശ്ശേരി ചേറ്റം കുന്ന് റോഡിലെ എം കെ ആർ ഫ്രൂട്ട്സ് ഗോഡൗണിൻ്റെ മുകളിലെ നിലയിൽ മേൽക്കൂര ശക്‌തമായ കാറ്റിൽ തകർന്നതിനെ തുടർന്ന് വൻ നാശനഷ്ടം ഉണ്ടായി.

കാലത്ത് 6 22 ഓടെ 2 മിനിട്ട് വീശിയടിച്ച ശക്തമായ കാറ്റിലാണ് ആസ്ബറ്റോസ് മേൽകൂരയും ജനലുകളും ചില്ലുകളും തകർന്നത്. മുറിയിൽ കിടന്നുറങ്ങുകയായിരുന്ന പാലക്കാട് സ്വദേശി മണികണ്ഠൻ (49) ബീഹാർ സ്വദേശി മുഹമ്മദ് മുക്കിം അൻസാരിക്കും (35 ) നിസാര പരിക്കേറ്റു. ശക്തമായ കാറ്റിൽ മേൽക്കൂര തകർന്ന് വീഴുന്ന ശബ്‌ദം കേട്ട് ഓടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ വീണ് മുക്കി മിന് പരിക്കേറ്റിട്ടുണ്ട്. ജനൽ ചില്ല് തകർന്ന് മണികണ്ഠന് ഇടത് മുറിവേറ്റിട്ടുണ്ട്.

മേൽക്കൂര തകർന്ന് വീഴുന്നതിനിടെ മുൻവശത്തെ റോഡിൽ കുടെ കടന്നു പോകുകയായിരുന്ന സാൻജോസ് മെട്രോപൊളിറ്റൻ സ്‌കൂളിൻ്റെ ഫാദർ അഖിൽ മുക്കിഴിയുടെ കാറിൻ്റെ പിറകു വശത്ത് ആസ്ബറ്റോസ് പാളികൾ പതിച്ച് ചില്ലുകൾ തകർന്നിട്ടുണ്ട്. കാറിൻ്റെ ബോഡി ക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

റോഡിനിർത്തിയിട്ടിരുന്ന സ്വകാര്യ ഓട്ടോയിൽ ആസ്ബറ്റോസ് പതിച്ച് മേൽഭാഗം ഭാഗീകമായി തകർന്നിട്ടുണ്ട്. കേളോത്ത് ഫാത്തിമയുടെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. ഏകദേശം രണ്ട് ലക്ഷത്തിലധികം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. വിവരമറിഞ്ഞ് വാർഡ് കൗൺസിലർ പി പി സമീറ, കോൺഗ്രസ് തലശ്ശേരി മണ്ഡലം പ്രസിഡൻ്റ് എം നസീർ, എൻ കെ മെഹ്റൂഫ്, നബീൽ, എം നദീറ എന്നിവരും സ്ഥലത്തെത്തി സന്ദർശിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/377322/thalassery-mini-tornado-roof-collapse-car-auto-damage)