---
title: "കനത്ത മഴ: മട്ടന്നൂരിൽ പഴശ്ശി കനാൽ ഭിത്തി ഇടിഞ്ഞു; 5 വീടുകളിൽ വെള്ളം കയറി,കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു"
english_title: "Mattannur Pazhassi Canal Wall Collapse Rain Water Enters Homes"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/377429/mattannur-pazhassi-canal-wall-collapse-rain"
published_at: "2026-08-08T12:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a76da0f23270_mattannur-pazhassi-canal-wall-collapse.jpg"
keywords: ["Mattannur", "Pazhassi Canal", "Rain", "Wall Collapse", "Kannur", "Flood"]
---

# കനത്ത മഴ: മട്ടന്നൂരിൽ പഴശ്ശി കനാൽ ഭിത്തി ഇടിഞ്ഞു; 5 വീടുകളിൽ വെള്ളം കയറി,കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

> **Lead Summary:** കണ്ണൂർ: കനത്ത മഴ തുടരുന്നതിനിടെ മട്ടന്നൂരിൽ പഴശ്ശി കനാലിന്റെ ഭിത്തി ഇടിഞ്ഞു. ഇതോടെ സമീപത്തെ 5 വീടുകളിൽ വെള്ളം കയറി.കാര കനാലിന്റെ ഭിത്തിയാണ് ഇടിഞ്ഞത്. വെള്ളം കയറിയതോടെ സമീപത്ത് താമസിക്കുന്നവർക്ക് അപകട ഭീഷണിയുണ്ടായി. ഇതിനെ തുടർന്ന് 5 കുടുംബങ്ങളെ ഉടൻ തന്നെ മാറ്റിപ്പാർപ്പിച്ചു.

## Article Content

കണ്ണൂർ: കനത്ത മഴ തുടരുന്നതിനിടെ മട്ടന്നൂരിൽ പഴശ്ശി കനാലിന്റെ ഭിത്തി ഇടിഞ്ഞു. ഇതോടെ സമീപത്തെ 5 വീടുകളിൽ വെള്ളം കയറി.കാര കനാലിന്റെ ഭിത്തിയാണ് ഇടിഞ്ഞത്. വെള്ളം കയറിയതോടെ സമീപത്ത് താമസിക്കുന്നവർക്ക് അപകട ഭീഷണിയുണ്ടായി. ഇതിനെ തുടർന്ന് 5 കുടുംബങ്ങളെ ഉടൻ തന്നെ മാറ്റിപ്പാർപ്പിച്ചു.

വിവരമറിഞ്ഞ് മട്ടന്നൂർ അഗ്നി രക്ഷാ സേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ നടത്തി. വെള്ളം കയറിയ വീടുകളിൽ നിന്ന് സാധനങ്ങൾ മാറ്റുന്നതിനും സുരക്ഷിത സ്ഥാനങ്ങളിലേക്ക് ആളുകളെ മാറ്റുന്നതിനും അഗ്നി രക്ഷാ സേന സഹായിച്ചു.

പ്രദേശത്ത് നിലവിൽ ജാഗ്രത നിർദ്ദേശം തുടരുകയാണ്. കനാൽ ഭിത്തി കൂടുതൽ ഇടിയാനുള്ള സാധ്യതയുള്ളതിനാൽ നാട്ടുകാരോട് ജാഗ്രത പാലിക്കാൻ അധികൃതർ നിർദ്ദേശിച്ചു.

മഴ ശക്തമായാൽ കൂടുതൽ പ്രദേശങ്ങളിൽ വെള്ളം കയറാൻ സാധ്യതയുണ്ടെന്ന് റവന്യൂ വകുപ്പ് അറിയിച്ചു. കനാലിന്റെ ബാക്കി ഭാഗങ്ങളും പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/377429/mattannur-pazhassi-canal-wall-collapse-rain)