---
title: "ലഹരി മാഫിയക്കെതിരെ സമൂഹത്തിന്റെ ജാഗ്രത ഉയർത്തുക എന്ന ലക്ഷ്യത്തോടെ തിങ്കളാഴ്ച കതിരൂർ ടൗണിൽ കാവൽ മതിൽ ഒരുക്കും."
english_title: "Kathirur Human Wall Against Drugs Awareness Campaign Monday"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/377503/kathirur-human-wall-against-drugs-monday"
published_at: "2026-08-08T17:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a771db2abfa4_kathirur-human-wall-against-drugs.jpg"
keywords: ["Kathirur", "Human Wall", "Anti Drugs", "Awareness Campaign"]
---

# ലഹരി മാഫിയക്കെതിരെ സമൂഹത്തിന്റെ ജാഗ്രത ഉയർത്തുക എന്ന ലക്ഷ്യത്തോടെ തിങ്കളാഴ്ച കതിരൂർ ടൗണിൽ കാവൽ മതിൽ ഒരുക്കും.

> **Lead Summary:** > കതിരൂർ: ലഹരി മാഫിയക്കെതിരെ സമൂഹത്തിന്റെ ജാഗ്രത ഉയർത്താൻ തിങ്കളാഴ്ച കതിരൂർ ടൗണിൽ 'കാവൽ മതിൽ' ഒരുക്കും. തിങ്കളാഴ്ച വൈകിട്ട് 3 മണിക്ക് കതിരൂർ ടൗണിലാണ് ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായി മനുഷ്യ മതിൽ തീർക്കുന്നത്. "ലഹരിയല്ല ജീവിതം... ജീവിതമാണ് ലഹരി" എന്ന സന്ദേശമാണ് കാമ്പയിന്റെ മുദ്രാവാക്യം.

## Article Content

> കതിരൂർ: ലഹരി മാഫിയക്കെതിരെ സമൂഹത്തിന്റെ ജാഗ്രത ഉയർത്താൻ തിങ്കളാഴ്ച കതിരൂർ ടൗണിൽ 'കാവൽ മതിൽ' ഒരുക്കും. തിങ്കളാഴ്ച വൈകിട്ട് 3 മണിക്ക് കതിരൂർ ടൗണിലാണ് ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായി മനുഷ്യ മതിൽ തീർക്കുന്നത്. "ലഹരിയല്ല ജീവിതം... ജീവിതമാണ് ലഹരി" എന്ന സന്ദേശമാണ് കാമ്പയിന്റെ മുദ്രാവാക്യം.

ജനപ്രതിനിധികളും പോലീസ്–എക്സൈസ് ഉദ്യോഗസ്ഥരും അധ്യാപകരും വിദ്യാർത്ഥികളും യുവജനങ്ങളും കുടുംബശ്രീ പ്രവർത്തകരും സാമൂഹിക–സാംസ്കാരിക പ്രവർത്തകരുമടക്കം സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള ആയിരങ്ങൾ കാവൽ മതിലിൽ അണിചേരും.ലഹരിയല്ല ജീവിതം... ജീവിതമാണ് ലഹരി.ലഹരിക്കെതിരെ സമൂഹത്തിന്റെ കൂട്ടായ പ്രതിരോധം ഉയർത്തുകയാണ് കതിരൂർ.

തിങ്കളാഴ്ച വൈകിട്ട് മൂന്ന് മണിക്ക് കതിരൂർ ടൗണിലാണ് ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായി കാവൽ മതിൽ തീർക്കുന്നത്.ജനപ്രതിനിധികൾ മുതൽ പോലീസ്, എക്സൈസ് ഉദ്യോഗസ്ഥർ വരെ...

അധ്യാപകരും വിദ്യാർത്ഥികളും കുടുംബശ്രീ പ്രവർത്തകരും യുവജനങ്ങളും സാമൂഹിക–രാഷ്ട്രീയ–സാംസ്കാരിക പ്രവർത്തകരുമടക്കം ജീവിതത്തിന്റെ വിവിധ മേഖലകളിലുള്ള ആയിരങ്ങൾ കാവൽ മതിലിൽ അണിചേരുമെന്ന് കതിരൂർ ഗ്രാമ പഞ്ചായത്ത് അധികൃതർ തലശ്ശേരിയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ കാവൽ മതിൽ ഉദ്ഘാടനം ചെയ്യും.

കതിരൂരിൽ മറ്റ് പ്രദേശങ്ങളിൽ നിന്നെത്തി വീടുകൾ വാടകയ്ക്കെടുത്ത് മയക്കുമരുന്ന് ഇടപാടുകൾ നടത്തുന്ന ചിലർ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും പഞ്ചായത്ത് അധികൃതർ പറഞ്ഞു.

ഇത്തരക്കാർക്കുള്ള ശക്തമായ മുന്നറിയിപ്പ് കൂടിയാണ് കാവൽ മതിലെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി. പവിത്രൻ വ്യക്തമാക്കി.ലഹരിക്കെതിരെ ജാഗ്രത...ലഹരി വ്യാപനത്തിനെതിരെ പ്രതിരോധം...കതിരൂരിൽ ജനങ്ങൾ തീർക്കുന്നത് ഒരു കാവൽ മതിൽ.ലഹരിക്കെതിരായ പോരാട്ടം ഓരോ വീട്ടിൽ നിന്നും തുടങ്ങണമെന്ന സന്ദേശവുമായി കതിരൂരിൽ നടക്കുന്ന കാവൽ മതിലിലേക്ക് ആയിരങ്ങൾ അണിനിരക്കും.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/377503/kathirur-human-wall-against-drugs-monday)