---
title: "കണ്ണൂർ വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കി; യാത്രക്കാർ പ്രതിഷേധിച്ചു"
english_title: "Kannur Airport Air India Express Flight Cancelled Passengers Protest"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/377745/kannur-airport-air-india-express-flight-cancelled-passengers-protest"
published_at: "2026-08-10T13:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6920059a07bf5_Untitled-2_copy.jpg"
keywords: ["Kannur International Airport", "Air India Express", "Flight Cancelled", "Dubai Flight"]
---

# കണ്ണൂർ വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കി; യാത്രക്കാർ പ്രതിഷേധിച്ചു

> **Lead Summary:** കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കിയതിൽ യാത്രക്കാർ പ്രതിഷേധിച്ചു.

## Article Content

കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കിയതിൽ യാത്രക്കാർ പ്രതിഷേധിച്ചു.

> ഇന്ന് രാവിലെ 9 മണിക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് "ഓപ്പറേഷണൽ റീസൺസ്" ചൂണ്ടിക്കാട്ടി റദ്ദാക്കിയത്. വിമാനം റദ്ദാക്കിയ വിവരം പുലർച്ചെ 5 മണിക്ക് മാത്രമാണ് ലഭിച്ചതെന്ന് യാത്രക്കാർ പറഞ്ഞു. പെട്ടെന്നുള്ള റദ്ദാക്കൽ യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കി. ഇതിൽ പ്രതിഷേധിച്ചാണ് യാത്രക്കാർ വിമാനത്താവളത്തിൽ ഒത്തുകൂടിയത്.

ഇതിനൊപ്പം കണ്ണൂർ - തിരുവനന്തപുരം സർവീസും വൈകും. രാവിലെ 7.05ന് പുറപ്പെടേണ്ട വിമാനം ഉച്ചയ്ക്ക് 1.30നാണ് പുറപ്പെടുകയെന്ന് അധികൃതർ അറിയിച്ചു.

വിമാനം വൈകുന്ന വിവരം മുൻകൂട്ടി അറിയിച്ചിരുന്നുവെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ പ്രതികരിച്ചു. എന്നാൽ യാത്രക്കാർക്ക് ഉടനടി ബദൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

വിമാനക്കമ്പനി അധികൃതർ യാത്രക്കാരുമായി ചർച്ച നടത്തിവരികയാണ്. അടുത്തുള്ള വിമാനങ്ങളിൽ സീറ്റ് ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് എന്ന് അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/377745/kannur-airport-air-india-express-flight-cancelled-passengers-protest)