---
title: "തലശേരിയിൽ വാഹനാപകടങ്ങളിൽ ഓട്ടോ ഡ്രൈവർ ഉൾപ്പടെ രണ്ട് പേർക്ക് പരിക്ക്"
english_title: "Thalassery Road Accidents Pedestrian And Auto Driver Injured"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/377834/thalassery-two-road-accidents-pedestrian-auto-driver-injured"
published_at: "2026-08-10T19:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a79e03744654_pookom-chokkilot-moilom-siva-temple-mahaganapathi.jpg"
keywords: ["Thalassery", "Accident"]
---

# തലശേരിയിൽ വാഹനാപകടങ്ങളിൽ ഓട്ടോ ഡ്രൈവർ ഉൾപ്പടെ രണ്ട് പേർക്ക് പരിക്ക്

> **Lead Summary:** തലശേരി: തലശേരിയിൽ രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളിലായി കാൽനടക്കാരനും ഓട്ടോ ഡ്രൈവറും ഉൾപ്പെടെ രണ്ട് പേർക്ക് പരിക്കേറ്റു.തലായി ടെമ്പിൾ ഗേറ്റിൽ വച്ചാണ് ആദ്യ അപകടം. കാൽനടയായി പോകുകയായിരുന്ന മൂർക്കോത്ത് പറമ്പത്ത് കണ്ടി പി. ഇഖ്ബാൽ നെ KL 58 Q 8636 നമ്പർ ഓട്ടോ ഇടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ ഇഖ്ബാലിനെ ഉടൻ തലശേരി സഹകരണാശുപത്രിയിൽ പ്രവേശിപ്പിച്ചു.

## Article Content

തലശേരി: തലശേരിയിൽ രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളിലായി കാൽനടക്കാരനും ഓട്ടോ ഡ്രൈവറും ഉൾപ്പെടെ രണ്ട് പേർക്ക് പരിക്കേറ്റു.തലായി ടെമ്പിൾ ഗേറ്റിൽ വച്ചാണ് ആദ്യ അപകടം. കാൽനടയായി പോകുകയായിരുന്ന മൂർക്കോത്ത് പറമ്പത്ത് കണ്ടി പി. ഇഖ്ബാൽ നെ KL 58 Q 8636 നമ്പർ ഓട്ടോ ഇടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ ഇഖ്ബാലിനെ ഉടൻ തലശേരി സഹകരണാശുപത്രിയിൽ പ്രവേശിപ്പിച്ചു.

രണ്ടാമത്തെ അപകടം കൊളശേരി ഗം പ്ലാസ്റ്റ് ഗോഡൗണിന് സമീപമാണ് ഉണ്ടായത്. കൊളശേരിയിൽ നിന്ന് തലശേരി ഭാഗത്തേക്ക് പോകുകയായിരുന്ന KL 58 AN 6704 നമ്പർ ഓട്ടോയുടെ പിറകിൽ KL 58 AC 4552 നമ്പർ പിക്കപ്പ് ജീപ്പ് ഇടിക്കുകയായിരുന്നു. ഈ കൂട്ടിയിടിയിൽ ഓട്ടോ ഡ്രൈവർ വടക്കുമ്പാട് മഠത്തും ഭാഗം വിനിഷാലയത്തിൽ ഇ.സി കുമാരൻ (74) ന് പരിക്കേറ്റു. പരിക്കേറ്റ കുമാരനെ തലശേരി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രണ്ട് സംഭവങ്ങളിലും തലശേരി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി കേസെടുത്തു. പരിക്കേറ്റവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

നഗരത്തിലെ പ്രധാന റോഡുകളിൽ വാഹനങ്ങളുടെ വേഗത കൂടുന്നതും കാൽനടക്കാർക്ക് സുരക്ഷിതമായി സഞ്ചരിക്കാൻ പറ്റാത്തതും അപകടങ്ങൾക്ക് കാരണമാകുന്നതായി നാട്ടുകാർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/377834/thalassery-two-road-accidents-pedestrian-auto-driver-injured)