---
title: "ബലിതർപ്പണത്തിന് തലശേരി  ജഗന്നാഥ ക്ഷേത്രം ഒരുങ്ങി ; തിരുനെല്ലിയിലേക്ക് പുലർച്ചെ 5.20ന് കെ.എസ്.ആർ.ടി.സി പ്രത്യേക സർവീസ് നടത്തും."
english_title: "Thalassery Jagannath Temple Karkidaka Vavu Bali Special KSRTC"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/378038/thalassery-jagannath-temple-karkidaka-vavu-bali"
published_at: "2026-08-11T20:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7b3f14da875_thalassery-jagannath-temple-karkidaka.jpg"
keywords: ["Thalassery", "Jagannath Temple", "Karkidaka Vavu", "Bali Tharpanam", "KSRTC"]
---

# ബലിതർപ്പണത്തിന് തലശേരി  ജഗന്നാഥ ക്ഷേത്രം ഒരുങ്ങി ; തിരുനെല്ലിയിലേക്ക് പുലർച്ചെ 5.20ന് കെ.എസ്.ആർ.ടി.സി പ്രത്യേക സർവീസ് നടത്തും.

> **Lead Summary:** തലശേരി: നാളെ നടക്കുന്ന കർക്കിടക വാവ്ബലിക്ക് തലശേരി ജഗന്നാഥ ക്ഷേത്രം ഒരുങ്ങി. 10,000 പേർക്ക് ബലിതർപ്പണത്തിനുള്ള സൗകര്യം ഒരുക്കിയതായി ശ്രീ ജ്ഞാനോദയ യോഗം പ്രസിഡന്റ് അഡ്വ. കെ. സത്യൻ അറിയിച്ചു.

## Article Content

തലശേരി: നാളെ നടക്കുന്ന കർക്കിടക വാവ്ബലിക്ക് തലശേരി ജഗന്നാഥ ക്ഷേത്രം ഒരുങ്ങി. 10,000 പേർക്ക് ബലിതർപ്പണത്തിനുള്ള സൗകര്യം ഒരുക്കിയതായി ശ്രീ ജ്ഞാനോദയ യോഗം പ്രസിഡന്റ് അഡ്വ. കെ. സത്യൻ അറിയിച്ചു.

പുലർച്ചെ 5 മണിക്ക് ബലി കർമ്മങ്ങൾ ആരംഭിക്കും. ഉച്ചവരെ പൂജകൾ നീളും. മേൽശാന്തി സജേഷ് കട്ടപ്പന, വിനു ശാന്തി, വിനീഷ് ശാന്തി, രഹിൻ ശാന്തി, ശ്രീഹരി എന്നിവർ കാർമ്മികത്വം വഹിക്കും.

എള്ള്, ദർഭ, കൂർച്ചം, പിണ്ഡം, പുഷ്പങ്ങൾ, തുളസി തുടങ്ങിയ തർപ്പണ വസ്തുക്കൾ ക്ഷേത്രത്തിൽ ഒരുക്കിയിട്ടുണ്ട്. മാതൃസമിതി പ്രസിഡന്റ് രമാഭായ് ടീച്ചർ, സെക്രട്ടറി സീന സുർജിത്ത്, കേന്ദ്ര സമിതി വൈസ് പ്രസിഡന്റ് പി.കെ. ഗൗരി ടീച്ചർ തുടങ്ങിയവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകുന്നു.

12ന് തിലഹവനം, ശ്രാദ്ധ പൂജ, പിതൃ സംസ്കാരം, സായൂജ്യ പൂജ, ക്ഷേത്ര പിണ്ഡം തുടങ്ങിയ പിതൃപ്രീതികരമായ കർമ്മങ്ങളും നടക്കും. നിത്യബലിയും അമാവാസി ബലിയും കൊണ്ട് ജില്ലയിലെ ഏറ്റവും കൂടുതൽ ബലിതർപ്പണ കർമ്മങ്ങൾ നടക്കുന്ന ക്ഷേത്രമാണ് ജഗന്നാഥ ക്ഷേത്രം.

മുജ്ജന്മ സുകൃതികളുടെ ആത്മശാന്തിക്കായി ഗുരുദേവ നിശ്ചയ പ്രകാരമുള്ള വിധികളനുസരിച്ചാണ് കർമ്മങ്ങൾ.കർക്കിടക വാവ്ബലി ദിവസമായ നാളെ രാവിലെ 5.20ന് തലശേരിയിൽ നിന്ന് തിരുനെല്ലിയിലേക്ക് KSRTC യുടെ പ്രത്യേക സർവീസും ഉണ്ടായിരിക്കും.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/378038/thalassery-jagannath-temple-karkidaka-vavu-bali)