---
title: " ന്യൂമാഹിയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം; 70 പേർക്ക് പരിക്ക്, അപകടത്തിൽപെട്ടത് കണ്ണൂർ കോഴിക്കോട് റൂട്ടിലെ ബസുകൾ  "
english_title: "70 Injured As Two Long-Distance Buses Collide Near New Mahe On NH66"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/378220/new-mahe-bus-collision-70-injured-nh66-gangothri-jaglayon"
published_at: "2026-08-12T20:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7c8418cb752_new-mahe-bus-collision-70-injured-nh66-gangothri-jaglayon.jpg"
keywords: []
---

#  ന്യൂമാഹിയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം; 70 പേർക്ക് പരിക്ക്, അപകടത്തിൽപെട്ടത് കണ്ണൂർ കോഴിക്കോട് റൂട്ടിലെ ബസുകൾ  

> **Lead Summary:** **കണ്ണൂർ: **ന്യൂമാഹിക്കടുത്ത് പുന്നോൽ പെട്ടിപ്പാലത്ത് ദേശീയപാതയിൽ രണ്ട് ദീർഘദൂര സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് ബസ് ജീവനക്കാർ ഉൾപ്പെടെ 70 പേർക്ക് പരിക്കേറ്റു. ബുധനാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു അപകടം. കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന ഗംഗോത്രി ബസും കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ജാഗ്‌ലയൺ ബസുമാണ് കൂട്ടിയിടിച്ചത്.**

## Article Content

**കണ്ണൂർ: **ന്യൂമാഹിക്കടുത്ത് പുന്നോൽ പെട്ടിപ്പാലത്ത് ദേശീയപാതയിൽ രണ്ട് ദീർഘദൂര സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് ബസ് ജീവനക്കാർ ഉൾപ്പെടെ 70 പേർക്ക് പരിക്കേറ്റു. ബുധനാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു അപകടം. കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന ഗംഗോത്രി ബസും കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ജാഗ്‌ലയൺ ബസുമാണ് കൂട്ടിയിടിച്ചത്.**

മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ അമിതവേഗത്തിൽ ദിശതെറ്റിയ ജാഗ്‌ലയൺ ബസ് നിയന്ത്രണം വിട്ട് എതിരെ വന്ന ഗംഗോത്രി ബസിൽ ഇടിക്കുകയായിരുന്നു എന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. ഇടിയുടെ ആഘാതത്തിൽ ഇരു ബസുകളുടെയും മുൻഭാഗം തകർന്നു. ഡ്രൈവർമാർ കാബിനിൽ കുടുങ്ങി.

ഇരുബസുകളിലെയും യാത്രക്കാർക്ക് തലയ്ക്കും കൈകാലുകൾക്കും മൂക്കിനുമാണ് പരിക്കേറ്റത്. അപകടത്തിന്റെ വലിയ ശബ്ദവും യാത്രക്കാരുടെ നിലവിളിയും കേട്ട് പരിസരവാസികളും ദേശീയപാതയിലൂടെ കടന്നുപോയ വാഹനങ്ങളിലുള്ളവരും ഓടിയെത്തി രക്ഷാപ്രവർത്തനം നടത്തി.

പരിക്കേറ്റവർക്ക് തലശേരി ജനറൽ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം തലശേരിയിലെ സ്വകാര്യ ആശുപത്രികളിലും പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സാരമായി പരിക്കേറ്റ നാലുപേരെയാണ് പരിയാരത്തേക്ക് മാറ്റിയത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കർണാടക സ്വദേശി ഭരത് (37), ശ്വാസംതടസം നേരിട്ട വയോധികർ ഉൾപ്പെടെയുള്ളവരാണ് ഇവരിൽ ഉള്ളത്.

ഗംഗോത്രി ബസിലെ ഡ്രൈവർ മുജിതാബിന്റെ (29) കാലെല്ല് പൊട്ടി. ജാഗ് ലയൺ ബസിലെ ഡ്രൈവർ അഹമ്മദിനും പരിക്കേറ്റു. ന്യൂമാഹി, തലശേരി പൊലിസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു. പരിക്കേറ്റവരെ ആംബുലൻസുകളിലും നാട്ടുകാരുടെ വാഹനങ്ങളിലുമായി ആശുപത്രിയിൽ എത്തിച്ചു.

അപകടത്തെത്തുടർന്ന് ദേശീയപാതയിൽ ഏറെനേരം ഗതാഗതം തടസപ്പെട്ടു. കാരായി രാജൻ എം.എൽ.എ, നഗരസഭാ ചെയർപേഴ്സൺ കാരായി ചന്ദ്രശേഖരൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സി.ഒ.ടി ഷബീർ, തലശേരി എ.എസ്.പി ഡോ.നന്ദഗോപൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സന്നദ്ധ പ്രവർത്തകർ തുടങ്ങിയവർ ജനറൽ ആശുപത്രിയിലെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

പരിക്കേറ്റവരുടെ വിവരങ്ങൾ**

അഖിലേഷ് (35), ഭരത് (37), രേഷ്മ (48), ബിനു (51), കുഞ്ഞി കണ്ണൻ (56), ഉദയകുമാർ (55), രമേശ് ബാബു (63), റയ്ഷാന (20), ഹസീന (49), സാനിയ (23), സീന (53), ആദിൽ (19), പ്രജിന (34), നളിനി (62), പ്രജിന (34), സിനാദ് (28), പ്രേമൻ (75), ആസിയ (52), അസ്ലം (38), രമേശ് ബാബു (63), സുജാത (52), മുജീത് ബസ് (29), ഹരികൃഷ്ണൻ (35), ബാസിം എ (33), നളിനി (52), പങ്കജാക്ഷൻ (55), ലിബിൻ (40), അഭയ (23), രജിത (40), സബിത്ത് (29), ഷിദിൻ (32), സാന്ദ്ര (25), മിനി (43), ശ്രീനന്ദ (16), സിമി (39), രജീഷ് (47), ദിവ്യശ്രീ (23), ഹബീബ് (54), ബാസിമ (33), സിന്ധു (33), ജനാർദ്ദനൻ (64), റഫീഖ് (42), മിധ്യൻ ദാസ് (39), രജിന (40), അമൽ (21), ഷണ്മുഖൻ (48), ഗാഷിദ് (40), റഫീഖ് (42), ഹാഷിദ് (40), അതുൽ കൃഷ്ണ (24), ഖാദർ (62), രമേശ് ബാബു (63), സരോഷ് (43), ചന്ദ്രഭാനു (51), ചന്ദ്രി (61), അക്ബർ (70), ഷഹല (26), ബാബു (47), മഖ്സൂദ് (31), പ്രദീപൻ (51), സുദീപ് മണ്ഡൽ (22), പ്രജിത്ത് (37), മക്സൂദ് (31), റിയാസ് (50), റഹിയാനത്ത് (11), ബീമ (52), നിവിൻ (40), അർജുൻ (24). പലരും ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടി വീടുകളിലേക്ക് മടങ്ങി.

**English Summary:**

70 people including bus staff were injured when two long-distance private buses, Gangothri and Jaglayon, collided on NH66 near Punnool Pettipalam, New Mahe on Wednesday at 12.30 pm. Police said overspeeding and dangerous overtaking caused the accident. Both buses' front portions were damaged and drivers were trapped. Injured were treated at Thalassery General Hospital and shifted to private hospitals and Pariyaram Medical College. Traffic was disrupted for hours. Local MLA, officials and volunteers led rescue operations.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/378220/new-mahe-bus-collision-70-injured-nh66-gangothri-jaglayon)