---
title: "പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രി കേസ്: ഡോ. അഞ്ജലി പൊതുവാളിന്റെ മുൻകൂർ ജാമ്യ ഹർജി നാളെ പരിഗണിക്കും"
english_title: "Payyannur Hospital Case Court To Hear Dr Anjali Pothuval Anticipatory Bail Plea Tomorrow"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/378389/payyannur-baby-memorial-hospital-case-anticipatory-bail"
published_at: "2026-08-13T20:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7ddb8ba92f7_baby.jpg"
keywords: ["Payyannur Baby Memorial Hospital", "Anticipatory Bail", "Child Death", "Kannur"]
---

# പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രി കേസ്: ഡോ. അഞ്ജലി പൊതുവാളിന്റെ മുൻകൂർ ജാമ്യ ഹർജി നാളെ പരിഗണിക്കും

> **Lead Summary:** **പയ്യന്നൂർ: ** പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സക്കിടെ ഒരു വയസ്സുള്ള കുട്ടി മരിച്ച സംഭവത്തിൽ പ്രതി ചേർക്കപ്പെട്ട ഡോക്ടർ സമർപ്പിച്ച മുൻകൂർ ജാമ്യ ഹരജി ജില്ലാ കോടതി നാളെ വീണ്ടും പരിഗണിക്കും. കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതി മുമ്പാകെ ഹരജി നിലനിൽക്കുന്നതിന്റെ ഭാഗമായാണ് മുൻകൂർ ജാമ്യ ഹരജിയുടെ പരിഗണന നേരത്തെ മാറ്റിവച്ചത്.

## Article Content

**പയ്യന്നൂർ: ** പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സക്കിടെ ഒരു വയസ്സുള്ള കുട്ടി മരിച്ച സംഭവത്തിൽ പ്രതി ചേർക്കപ്പെട്ട ഡോക്ടർ സമർപ്പിച്ച മുൻകൂർ ജാമ്യ ഹരജി ജില്ലാ കോടതി നാളെ വീണ്ടും പരിഗണിക്കും. കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതി മുമ്പാകെ ഹരജി നിലനിൽക്കുന്നതിന്റെ ഭാഗമായാണ് മുൻകൂർ ജാമ്യ ഹരജിയുടെ പരിഗണന നേരത്തെ മാറ്റിവച്ചത്.

ഡോ. അഞ്ജലി പൊതുവാൾ ആണ് പയ്യന്നൂർ പോലീസ് അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്ന് കാണിച്ച് അഡ്വ. ഒ.ജി. പ്രേമരാജൻ മുഖേന മുൻകൂർ ജാമ്യ ഹരജി സമർപ്പിച്ചിരിക്കുന്നത്. ജില്ലാ സെഷൻസ് ജഡ്‌ജ് എം. മനോജ് മുമ്പാകെയാണ് ഹരജി നാളെ പരിഗണനയ്ക്ക് വരിക. പ്രോസിക്യൂഷന് വേണ്ടി ജില്ലാ ഗവ. പ്ലീഡർ അഡ്വ. കെ. അജിത്കുമാർ ഹാജരാകും.

എൻ.കെ. രാജീവൻ നൽകിയ പരാതിയിലാണ് പയ്യന്നൂർ പോലീസ് കേസെടുത്തത്. പരാതിക്കാരന്റെ കുടുംബത്തിലെ ഒരു വയസ്സുള്ള കുട്ടി പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചതുമായി ബന്ധപ്പെട്ടാണ് കേസ്. സംഭവത്തിൽ ഡോ. അഞ്ജലി പൊതുവാളിനെ പ്രതി ചേർത്താണ് പോലീസ് അന്വേഷണം നടത്തുന്നത്.

അറസ്റ്റ് ഭയന്ന് പ്രതി മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകുകയായിരുന്നു.ഹൈക്കോടതിയിൽ സമാന വിഷയത്തിൽ ഹരജി നിലനിൽക്കുന്നതിനാൽ താഴ്ന്ന കോടതിയിലെ നടപടികൾ തത്കാലം നിർത്തിവയ്ക്കണമെന്ന് പ്രതിഭാഗം നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ കോടതി മുൻകൂർ ജാമ്യ ഹരജിയുടെ പരിഗണന മാറ്റിവച്ചത്. നാളത്തെ വാദത്തിനിടെ പ്രതിഭാഗവും പ്രോസിക്യൂഷനും തങ്ങളുടെ വാദങ്ങൾ കോടതിക്ക് മുമ്പാകെ അവതരിപ്പിക്കും. കേസിന്റെ തുടർ നടപടികൾ നാളത്തെ പരിഗണനയ്ക്ക് ശേഷമേ വ്യക്തമാകൂ.

**English Summary:**

The anticipatory bail plea filed by Dr. Anjali Pothuval in connection with the death of a one-year-old child at Payyannur Baby Memorial Hospital will be heard again in the District Court tomorrow. The hearing was earlier postponed due to a related petition pending in the High Court. Dr. Pothuval, apprehending arrest by Payyannur Police, filed the plea through Adv. O.G. Premarajan. The case was registered based on a complaint by N.K. Rajeevan. District Sessions Judge M. Manoj will hear the matter, with District Govt. Pleader Adv. K. Ajithkumar appearing for the prosecution.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/378389/payyannur-baby-memorial-hospital-case-anticipatory-bail)