---
title: "കെ.എൻ.എം. കണ്ണൂർ ജില്ലാ പ്രതിനിധി സമ്മേളനം സമാപിച്ചു; ഡോ. അബ്ദുൽ ജലീൽ ഒതായിയെ ആദരിച്ചു"
english_title: "KNM Kannur District Representative Conference Concludes"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/378834/knm-kannur-district-representative-conference-concludes"
published_at: "2026-08-16T20:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a81d7f415404_knm-kannur-district-representative-conference.jpg"
keywords: ["KNM", "Kannur", "District Conference"]
---

# കെ.എൻ.എം. കണ്ണൂർ ജില്ലാ പ്രതിനിധി സമ്മേളനം സമാപിച്ചു; ഡോ. അബ്ദുൽ ജലീൽ ഒതായിയെ ആദരിച്ചു

> **Lead Summary:** കണ്ണൂർ: കെ.എൻ.എം. കണ്ണൂർ ജില്ലാ പ്രതിനിധി സമ്മേളനം കണ്ണൂരിൽ സമാപിച്ചു.കെ.എൻ.എം. സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ. ഇബ്രാഹിം ഹാജിയുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം കണ്ണൂർ എം.എൽ.എ ടി.ഒ. മോഹനൻ ഉദ്ഘാടനം ചെയ്തു.

## Article Content

കണ്ണൂർ: കെ.എൻ.എം. കണ്ണൂർ ജില്ലാ പ്രതിനിധി സമ്മേളനം കണ്ണൂരിൽ സമാപിച്ചു.കെ.എൻ.എം. സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ. ഇബ്രാഹിം ഹാജിയുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം കണ്ണൂർ എം.എൽ.എ ടി.ഒ. മോഹനൻ ഉദ്ഘാടനം ചെയ്തു.

മത-സാമൂഹിക-വിദ്യാഭ്യാസ രംഗത്തെ നിലവിലെ വെല്ലുവിളികളും സംഘടനയുടെ മുന്നോട്ടുള്ള പ്രവർത്തനങ്ങളും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം എടുത്തുപറഞ്ഞു.

സമ്മേളനത്തിൽ കെ.എൻ.എം. സംസ്ഥാന ഭാരവാഹികളായ എ. അസ്കർ അലി, എം.ടി. അബ്ദുസ്സമദ് സുല്ലമി, സഅദുദ്ദീൻ സ്വലാഹി, റഷീദ് ഒളവണ്ണ, മുഹമ്മദ് ഷിബിലി, ബഷീർ അസ്‌ലം എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിച്ചു. സംഘടനാ പ്രവർത്തനം, യുവജന വിദ്യാഭ്യാസം, സാമൂഹിക പ്രതിബദ്ധത എന്നീ വിഷയങ്ങളാണ് പ്രധാനമായും ചർച്ച ചെയ്തത്.

ഡോ. എ.എ. ബഷീർ, സി.എച്ച്. ഇസ്മായിൽ ഫാറൂഖി, ഡോ. മുഹമ്മദ് ഫാറൂഖ്, യാക്കൂബ് ഏലങ്കോട്, ഡോ. ജലീൽ ഒതായി, സി. മഹ്മൂദ് വാരം, അബ്ദുറഹ്മാൻ മാസ്റ്റർ, ഷംസീർ കൈതേരി, സി.ഒ.ടി. മുഹമ്മദ്, ആദിൽ മുണ്ടേരി, ശരീഫ ടീച്ചർ എന്നിവർ സംസാരിച്ചു. ഉനൈസ് പാപ്പിനിശ്ശേരി മുഖ്യപ്രഭാഷണം നടത്തി.

ചടങ്ങിൽ കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട പാറാൽ ഡി.ഐ.ഇ. കോളേജ് പ്രിൻസിപ്പൽ ഡോ. അബ്ദുൽ ജലീൽ ഒതായിയെ സംഘടന ആദരിച്ചു.

റഷീദ് സ്വാഗതവും കെ. നിസാമുദ്ദീൻ നന്ദിയും പറഞ്ഞു. ജില്ലയിലെ വിവിധ മേഖലകളിൽ നിന്നുള്ള നൂറുകണക്കിന് പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/378834/knm-kannur-district-representative-conference-concludes)