---
title: "ലഹരിക്കെതിരായ പോരാട്ടത്തിലെ മുന്നണി പോരാളി ; സംസ്ഥാന  മലയാള പുരസ്കാരം എക്സൈസ് ഓഫീസർ സമീർ ധർമ്മടത്തിന്"
english_title: "Excise Officer Sameer Dharmadam Wins State Malayala Puraskaram Anti Drugs Campaign"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/379289/sameer-dharmadam-state-malayala-puraskaram-anti-drugs"
published_at: "2026-08-20T09:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a86818bd55d5_Untitled-19_copy.jpg"
keywords: []
---

# ലഹരിക്കെതിരായ പോരാട്ടത്തിലെ മുന്നണി പോരാളി ; സംസ്ഥാന  മലയാള പുരസ്കാരം എക്സൈസ് ഓഫീസർ സമീർ ധർമ്മടത്തിന്

> **Lead Summary:** ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് സംസ്ഥാന മലയാള പുരസ്കാര സമിതിയുടെ പത്താമത് മലയാള പുരസ്കാരം പിണറായി എക്സൈസ് പ്രിവന്റീവ് ഓഫീസർ സമീർ ധർമ്മടത്തിന്.

## Article Content

ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് സംസ്ഥാന മലയാള പുരസ്കാര സമിതിയുടെ പത്താമത് മലയാള പുരസ്കാരം പിണറായി എക്സൈസ് പ്രിവന്റീവ് ഓഫീസർ സമീർ ധർമ്മടത്തിന്.

വിദ്യാലയങ്ങളിലും സാമൂഹിക, സാംസ്കാരിക സ്ഥാപനങ്ങളിലും 3000-ലേറെ ലഹരി വിരുദ്ധ ക്ലാസുകൾ സംഘടിപ്പിച്ച മികച്ച സാമൂഹിക പ്രവർത്തനത്തിനാണ് അദ്ദേഹം പുരസ്കാരത്തിന് അർഹനായത്.

നിലവിൽ പിണറായി എക്സൈസ് റെയിഞ്ചിൽ പ്രിവന്റീവ് ഓഫീസറായി സേവനമനുഷ്ഠിക്കുന്ന സമീർ, ലഹരിക്കെതിരായ ബോധവത്കരണത്തിന്റെ മുന്നണി പോരാളി കൂടിയാണ്. സംസ്ഥാനത്തുടനീളം അംഗങ്ങളുള്ള സൗഹൃദം വാട്സപ്പ് കൂട്ടായ്മയുടെ പ്രധാന സാരഥികളിൽ ഒരാളാണ് ഇദ്ദേഹം.

സെപ്റ്റംബറിൽ എറണാകുളത്ത് നടക്കുന്ന ചടങ്ങിൽ വെച്ച് സമീർ പുരസ്കാരം ഏറ്റുവാങ്ങും.

ലഹരിയുടെ ദൂഷ്യവശങ്ങളെ കുറിച്ച് യുവജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനും സമൂഹത്തെ ബോധവത്കരിക്കുന്നതിനും നടത്തിയ പ്രവർത്തനങ്ങളാണ് പുരസ്കാരത്തിന് പരിഗണിക്കാൻ കാരണമായത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/379289/sameer-dharmadam-state-malayala-puraskaram-anti-drugs)