---
title: "ജാമ്യം ലഭിച്ചാലും പുറത്തിറങ്ങാനാകില്ല ; അർജുൻ ആയങ്കിയെ കാപ്പ ചുമത്തി പൂട്ടി പൊലീസ്"
english_title: "Kappa Invoked Against Arjun Ayanki Kannur Azhikode District Collector Order"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/379507/kappa-invoked-against-arjun-ayanki-kannur-azhikode"
published_at: "2026-08-21T17:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8840991836c_1001378560.jpg"
keywords: []
---

# ജാമ്യം ലഭിച്ചാലും പുറത്തിറങ്ങാനാകില്ല ; അർജുൻ ആയങ്കിയെ കാപ്പ ചുമത്തി പൂട്ടി പൊലീസ്

> **Lead Summary:** കണ്ണൂർ:കണ്ണൂർ അഴീക്കോട് നുച്ചിത്തോട് ആയങ്കി ഹൗസിൽ അർജുൻ ആയങ്കി ക്കെതിരെ കാപ്പ ചുമത്തി ഉത്തരവായി.

## Article Content

കണ്ണൂർ:കണ്ണൂർ അഴീക്കോട് നുച്ചിത്തോട് ആയങ്കി ഹൗസിൽ അർജുൻ ആയങ്കി ക്കെതിരെ കാപ്പ ചുമത്തി ഉത്തരവായി.

കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ സമർപ്പിച്ച ശുപാർശ ജില്ലാ കളക്ടർ പി വിഷ്ണുരാജ് അംഗീകരിച്ചതോടെയാണ് നടപടി.

കഴിഞ്ഞ ഏഴ് വർഷത്തിനുള്ളിൽ 9 ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാൾ സമൂഹത്തിന് ഭീഷണിയാണെന്ന് കണ്ടെത്തി. നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന പ്രതിക്ക് ജാമ്യം ലഭിച്ചാൽ തുടർന്നും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുമെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് നടപടി.

കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം അനുസരിച്ച് കണ്ണൂർ സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിൽ പാർപ്പിക്കാനാണ് ഉത്തരവ്.

ഉത്തരവ് ഉടൻ നടപ്പിൽ വരുത്തി ഇയാളെ അറസ്റ്റ് ചെയ്ത് കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിന് മുമ്പാകെ ഹാജരാക്കാൻ സിറ്റി പോലീസ് കമ്മീഷണർക്ക് ജില്ലാ കളക്ടർ നിർദ്ദേശം നൽകി.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/379507/kappa-invoked-against-arjun-ayanki-kannur-azhikode)