---
title: "ഓണത്തിന്റെ തിരക്കൊഴിവാക്കാൻ    തലശേരി നഗരസഭ  സ്റ്റേഡിയം പരിസരത്തൊരുക്കിയ വിപണന സ്റ്റാളുകളുടെ പവലിയൻ  ചെയർമാൻ കാരായി ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു"
english_title: "Thalassery Municipality Sets Up Marketing Stall Pavilion Near Stadium For Onam Rush"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/379588/thalassery-municipality-onam-marketing-stall-pavilion-stadium"
published_at: "2026-08-22T12:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8949f43c47a_1001379629.jpg"
keywords: []
---

# ഓണത്തിന്റെ തിരക്കൊഴിവാക്കാൻ    തലശേരി നഗരസഭ  സ്റ്റേഡിയം പരിസരത്തൊരുക്കിയ വിപണന സ്റ്റാളുകളുടെ പവലിയൻ  ചെയർമാൻ കാരായി ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു

> **Lead Summary:** തലശേരി:ഓണത്തിന്റെ തിരക്കൊഴിവാക്കാൻ തലശേരി നഗരസഭ സ്റ്റേഡിയം പരിസരത്ത് ഒരുക്കിയ വിപണന സ്റ്റാളുകളുടെ പവലിയൻ ചെയർമാൻ കാരായി ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു.

## Article Content

തലശേരി:ഓണത്തിന്റെ തിരക്കൊഴിവാക്കാൻ തലശേരി നഗരസഭ സ്റ്റേഡിയം പരിസരത്ത് ഒരുക്കിയ വിപണന സ്റ്റാളുകളുടെ പവലിയൻ ചെയർമാൻ കാരായി ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു.

തെരുവോര പൂക്കൾ കച്ചവടക്കാർക്കും മറ്റ് വാണിജ്യ സ്റ്റാളുകാർക്കുമായാണ് വിപുലമായ പവലിയൻ സൗകര്യമൊരുക്കിയത്.

വർഷങ്ങളായി തലശേരി പഴയ ബസ് സ്റ്റാൻഡിലാണ് തെരുവോര കച്ചവടക്കാർ തമ്പടിക്കാറുള്ളത്. ഈ വർഷം മുതലാണ് തലശേരി നഗരസഭ തെരുവോര വിപണിക്കാർക്ക് പ്രത്യേക ഇടം ഒരുക്കിയത്. നഗരസഭ ഓഫീസിന് മുന്നിലായി സ്റ്റേഡിയം പരിസരത്താണ് വിപുലമായ സജ്ജീകരണങ്ങളോടെ വിപണന സ്റ്റാളുകൾ സജ്ജീകരിച്ചത്.

പൂക്കൾ വിൽപ്പന ഉൾപ്പടെ ഈ സ്റ്റാളുകൾ കേന്ദ്രീകരിച്ച് നടക്കും. സ്റ്റാളുകൾക്ക് മുന്നിലായി ചെളി കെട്ടിക്കിടക്കുന്നുണ്ടെന്ന പരാതി ജെസിബി ഉപയോഗിച്ച് ജെല്ലി നിരത്തി പരിഹരിച്ചു കഴിഞ്ഞു.

വിപണന സ്റ്റാളുകൾ സജ്ജീകരിച്ച പവലിയൻ ഉദ്ഘാടനം നഗരസഭാ ചെയർമാൻ കാരായി ചന്ദ്രശേഖരൻ നിർവഹിച്ചു. കൗൺസിലർമാരായ വി.എം സുകുമാരൻ, വി.എ രമ്യ, ഹെൽത്ത് ഇൻസ്പെക്ടർ അനിൽ വിലങ്ങിൽ തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/379588/thalassery-municipality-onam-marketing-stall-pavilion-stadium)