---
title: "തസ്തിക നിലനിർത്താൻ കുട്ടികളുടെ എണ്ണം പെരുപ്പിച്ച് കാട്ടി; കണ്ണൂരിലെ 16 എയ്ഡഡ് സ്കൂളുകളിൽ തട്ടിപ്പെന്ന് വിജിലൻസ്"
english_title: "Vigilance Finds Fraud In 16 Aided Schools In Kannur For Inflating Student Numbers"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/379834/vigilance-finds-fraud-aided-schools-kannur-inflating-student-strength"
published_at: "2026-08-24T12:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8bf3fba3cd4_Untitled-6_copy.jpg"
keywords: ["Kannur", "Aided Schools Fraud", "Vigilance", "Education Department"]
---

# തസ്തിക നിലനിർത്താൻ കുട്ടികളുടെ എണ്ണം പെരുപ്പിച്ച് കാട്ടി; കണ്ണൂരിലെ 16 എയ്ഡഡ് സ്കൂളുകളിൽ തട്ടിപ്പെന്ന് വിജിലൻസ്

> **Lead Summary:** കണ്ണൂർ: തസ്തിക നിലനിർത്താൻ വിദ്യാർത്ഥികളുടെ എണ്ണം പെരുപ്പിച്ച് കാട്ടി എയ്ഡഡ് സ്കൂളുകൾ തട്ടിപ്പ് നടത്തിയതായി വിജിലൻസിന്റെ കണ്ടെത്തൽ. കണ്ണൂർ ജില്ലയിലെ 16 സ്കൂളുകളിലാണ് തട്ടിപ്പ് നടന്നതായാണ് വിജിലൻസ് കണ്ടെത്തിയിരിക്കുന്നത്.

## Article Content

കണ്ണൂർ: തസ്തിക നിലനിർത്താൻ വിദ്യാർത്ഥികളുടെ എണ്ണം പെരുപ്പിച്ച് കാട്ടി എയ്ഡഡ് സ്കൂളുകൾ തട്ടിപ്പ് നടത്തിയതായി വിജിലൻസിന്റെ കണ്ടെത്തൽ. കണ്ണൂർ ജില്ലയിലെ 16 സ്കൂളുകളിലാണ് തട്ടിപ്പ് നടന്നതായാണ് വിജിലൻസ് കണ്ടെത്തിയിരിക്കുന്നത്.

ഇതോടെ സ്കൂൾ അധികൃതർക്കെതിരെ കേസെടുക്കാൻ വിജിലൻസ് സർക്കാരിന്റെ അനുമതി തേടിയിട്ടുണ്ട്. ക്ലാസ് ടീച്ചർമാരും പ്രധാനാധ്യാപകരും കേസിൽ പ്രതികളാകും. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരും അന്വേഷണ പരിധിയിൽ ഉൾപ്പെടും.

അഡ്മിഷൻ രജിസ്റ്ററിലും ഉച്ചഭക്ഷണ രജിസ്റ്ററിലും വ്യാജരേഖയുണ്ടാക്കിയതായും കണ്ടെത്തിയിട്ടുണ്ട്. കേന്ദ്രീയ വിദ്യാലയത്തിൽ പഠിക്കുന്ന കുട്ടികളുടെ പേര് പോലും സ്കൂൾ രജിസ്റ്ററിൽ തിരുകി കയറ്റിയതായാണ് വിജിലൻസ് പറയുന്നത്. ഇതിലൂടെ യൂണിഫോമിന്റെയും പാഠപുസ്തകങ്ങളുടെയും കാര്യത്തിൽ സർക്കാരിന് സാമ്പത്തിക നഷ്ടമുണ്ടാക്കിയതായും വിജിലൻസ് വ്യക്തമാക്കുന്നു.

സംസ്ഥാനത്തെ മറ്റ് ജില്ലകളിലും സമാനമായ പരിശോധന നടത്താനാണ് വിജിലൻസിന്റെ തീരുമാനം.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/379834/vigilance-finds-fraud-aided-schools-kannur-inflating-student-strength)