---
title: "തലായി ദേശീയ പാതയിൽ റോഡിൽ രൂപപ്പെട്ട വൻകുഴി അപകടങ്ങൾക്കിടയാക്കുന്നു"
english_title: "Huge Pothole On Thalayi National Highway Causing Accidents Daily"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/380198/thalayi-national-highway-huge-pothole-accidents-risk"
published_at: "2026-08-28T12:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a912c8045bc1_thalayi-national-highway-huge-pothole.jpg"
keywords: []
---

# തലായി ദേശീയ പാതയിൽ റോഡിൽ രൂപപ്പെട്ട വൻകുഴി അപകടങ്ങൾക്കിടയാക്കുന്നു

> **Lead Summary:** തലശ്ശേരി തലായി ദേശീയ പാതയിൽ അപകടം പതിവായിരിക്കുന്നു. ഗോപാലപ്പെട്ട ബസ് സ്റ്റോപ്പിന് സമീപത്തെ രണ്ട് വളവുകളിൽ നിത്യേനയെന്നോണം ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ് നടക്കുന്നത്. ഇന്ന് രാവിലെയും നടന്നു വാഹനാപകടം. രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബസ് സ്റ്റോപ്പിന് സമീപത്തെ റോഡിലെ വളവിൽ രൂപപ്പെട്ട വൻ കുഴി വെട്ടിക്കാൻ ചെറുകിട വാഹനങ്ങൾ ശ്രമിക്കുന്നതിനിടെ മിന്നൽ വേഗതയിൽ വരുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ ഇടിച്ചാണ് പലപ്പോഴും അപകടം സംഭവിക്കുന്നത്.

## Article Content

തലശ്ശേരി തലായി ദേശീയ പാതയിൽ അപകടം പതിവായിരിക്കുന്നു. ഗോപാലപ്പെട്ട ബസ് സ്റ്റോപ്പിന് സമീപത്തെ രണ്ട് വളവുകളിൽ നിത്യേനയെന്നോണം ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ് നടക്കുന്നത്. ഇന്ന് രാവിലെയും നടന്നു വാഹനാപകടം. രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബസ് സ്റ്റോപ്പിന് സമീപത്തെ റോഡിലെ വളവിൽ രൂപപ്പെട്ട വൻ കുഴി വെട്ടിക്കാൻ ചെറുകിട വാഹനങ്ങൾ ശ്രമിക്കുന്നതിനിടെ മിന്നൽ വേഗതയിൽ വരുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ ഇടിച്ചാണ് പലപ്പോഴും അപകടം സംഭവിക്കുന്നത്.

കാലവർഷം തുടങ്ങിയതു മുതൽ ദേശീയ പാതയിൽ കുഴികൾ രൂപാന്തരപ്പെട്ടിരുന്നു. ഇടക്ക് റോഡ് സുരക്ഷാ ജീവനക്കാർ എത്തി പാത്രത്തിൻ്റെ ഓട്ടയടക്കുന്നതു പോലെ ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ പൂഴിയും ജെല്ലിയും ഇട്ട് ചില വിദ്യകൾ നടത്തി പോയിരുന്നെങ്കിലും വൈകുന്നേരം പെയ്ത കനത്ത മഴയിൽ വീണ്ടും കുഴി രൂപപ്പെടുകയായിരുന്നു.

റോഡുകളിൽ പ്രത്യേകിച്ച് ദേശീയ പാതയിൽ യാത്രക്കാർക്ക് ആവശ്യമായ സുരക്ഷ ഉറപ്പാക്കാൻ ബന്ധപ്പെട്ടവർ നടപടികൾ സ്വീകരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. തീരദേശ റോഡിന് പിന്നാലെ പോകുന്നതിന് മുമ്പ് നിലവിലുള്ള റോഡിലെ വളവ് തിരിവ് നികത്താനും റോഡിലെ കുഴികൾ അടച്ചും യാത്രക്കാർക്ക് ആവശ്യമായ സുരക്ഷ ഉറപ്പാക്കാൻ ബന്ധപ്പെട്ട അധികൃതരുടെ സത്വര ശ്രദ്ധ അടിയന്തരമായും പതിയണമെന്നാണ് പരിസരവാസികളുടെയും വ്യാപാരികളുടെയും യാത്രക്കാരുടെയും ആവശ്യം

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/380198/thalayi-national-highway-huge-pothole-accidents-risk)