---
title: "കേരള സംസ്ഥാന എക്സർവീസസ് ലീഗ് ധർമ്മടം യൂണിറ്റ് ഓണോത്സവം നടത്തി."
english_title: "Kerala State Ex Services League Dharmadam Unit Onam Celebration 2025"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/380230/dharmadam-ex-services-league-onam-festival-celebration"
published_at: "2026-08-28T15:10:00+05:30"
category: "Thalassery Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9157fc65784_dharmadam-ex-services-league-onam-festival.jpg"
keywords: []
---

# കേരള സംസ്ഥാന എക്സർവീസസ് ലീഗ് ധർമ്മടം യൂണിറ്റ് ഓണോത്സവം നടത്തി.

> **Lead Summary:** ധർമ്മടം: കേരള സംസ്ഥാന എക്സ് സർവീസസ് ലീഗ് ധർമ്മടം യൂണിറ്റ് ഓണോത്സവം നടത്തി.കെ.എസ്.ഇ.എസ്.എൽ രക്ഷാധികാരി എം.കെ ശശിധരൻ ഉദ്ഘാടനവും ഓണ സന്ദേശവും നൽകി. ധർമ്മടം യൂണിറ്റ് പ്രസിഡണ്ട് ടി. പ്രകാശ് അധ്യക്ഷനായി.

## Article Content

ധർമ്മടം: കേരള സംസ്ഥാന എക്സ് സർവീസസ് ലീഗ് ധർമ്മടം യൂണിറ്റ് ഓണോത്സവം നടത്തി.കെ.എസ്.ഇ.എസ്.എൽ രക്ഷാധികാരി എം.കെ ശശിധരൻ ഉദ്ഘാടനവും ഓണ സന്ദേശവും നൽകി. ധർമ്മടം യൂണിറ്റ് പ്രസിഡണ്ട് ടി. പ്രകാശ് അധ്യക്ഷനായി.

ചടങ്ങിൽ കമാൻഡന്റ് സുധീർ കുമാർ, കേണൽ എം.കെ ശശിധരനെ ആദരിച്ചു. ഉന്നത വിജയം നേടിയ ശ്രുതി ഷിബിൻ, ജാൻവി മഹേഷ്, മിലൻ എന്നീ വിദ്യാർത്ഥികളെ അനുമോദിച്ചു.ധർമ്മടം യൂണിറ്റ് സെക്രട്ടറി ജയപ്രകാശ് സ്വാഗതവും, വൈസ് പ്രസിഡന്റ് സുഗതൻ നന്ദിയും പറഞ്ഞു.

ഓണാഘോഷത്തിന്റെ ഭാഗമായി കലാകായിക പരിപാടികൾ, ഓണപ്പാട്ടുകൾ, തിരുവാതിര, കൈകൊട്ടിക്കളി, വിവിധയിനം ഗെയിംസ്, ഓണ സദ്യ, ഓണം ബമ്പർ നറുക്കെടുപ്പ്, സമ്മാനദാനം എന്നിവ നടന്നു. യൂണിറ്റ് അംഗങ്ങളും കുടുംബാംഗങ്ങളും ഉൾപ്പെടെ നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/380230/dharmadam-ex-services-league-onam-festival-celebration)