---
title: "ടി.കെ.ഡിക്ക്  മുഴപ്പിലങ്ങാട് വിട ചൊല്ലി ; ഔദ്യോഗിക ബഹുമതികളോടെ.."
english_title: "Writer TKD Muzhappilangad Passes Away Hundreds Pay Last Respects At Home"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/380266/writer-tkd-muzhappilangad-death-last-respects-muzhappilangad"
published_at: "2026-08-28T21:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a91ab836b299_Untitled-1_copy.jpg"
keywords: []
---

# ടി.കെ.ഡിക്ക്  മുഴപ്പിലങ്ങാട് വിട ചൊല്ലി ; ഔദ്യോഗിക ബഹുമതികളോടെ..

> **Lead Summary:** വാക്കുകളിലൂടെ തലമുറകളുടെ മനസ്സിൽ ഇടം നേടിയ പ്രിയ എഴുത്തുകാരന് അവസാന യാത്രയയപ്പ് നൽകി ജന്മനാട്. അന്തരിച്ച പ്രമുഖ സാഹിത്യകാരൻ ടി.കെ.ഡി. മുഴപ്പിലങ്ങാടിനെ അവസാനമായി ഒരു നോക്ക് കാണാനും ആദരാഞ്ജലികൾ അർപ്പിക്കാനുമായി നാടിന്റെ നാനാഭാഗങ്ങളിൽ നിന്നായി നൂറുകണക്കിനാളുകളാണ് മുഴപ്പിലങ്ങാട്ടെ വസതിയിലേക്ക് ഒഴുകിയെത്തിയത്.

## Article Content

വാക്കുകളിലൂടെ തലമുറകളുടെ മനസ്സിൽ ഇടം നേടിയ പ്രിയ എഴുത്തുകാരന് അവസാന യാത്രയയപ്പ് നൽകി ജന്മനാട്. അന്തരിച്ച പ്രമുഖ സാഹിത്യകാരൻ ടി.കെ.ഡി. മുഴപ്പിലങ്ങാടിനെ അവസാനമായി ഒരു നോക്ക് കാണാനും ആദരാഞ്ജലികൾ അർപ്പിക്കാനുമായി നാടിന്റെ നാനാഭാഗങ്ങളിൽ നിന്നായി നൂറുകണക്കിനാളുകളാണ് മുഴപ്പിലങ്ങാട്ടെ വസതിയിലേക്ക് ഒഴുകിയെത്തിയത്.

ബാലസാഹിത്യത്തിലും എഴുത്തിന്റെ വിവിധ മേഖലകളിലും തന്റേതായ അടയാളം പതിപ്പിച്ച എഴുത്തുകാരന്റെ വേർപാട് നാടിന് തീരാനഷ്ടമായി. പ്രിയ എഴുത്തുകാരന്റെ ഭൗതിക ശരീരം പൊതുദർശനത്തിന് വെച്ചപ്പോൾ, സഹപ്രവർത്തകരും സാഹിത്യകാരന്മാരും രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖരും ഉൾപ്പെടെ നിരവധി പേർ അന്തിമോപചാരമർപ്പിച്ചു.

മുഖ്യമന്ത്രി വി.ഡി സതീശന് വേണ്ടി ഡെപ്യൂട്ടി കലക്ടർ വി.ഇ. ഷർളി റീത്ത് സമർപ്പിച്ചു. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ,മുൻ മന്ത്രിമാരായ കെ.പി. മോഹനൻ, കടന്നപ്പള്ളി രാമചന്ദ്രൻ,കെ.സുധാകരൻ എംപി, സി.പി.എം ജില്ല സിക്രട്ടറി കെ കെ രാഗേഷ്, ഡി.സി.സി പ്രസിഡണ്ട് മാർട്ടിൻ

ജോർജ്, യു.ഡി.എഫ് ജില്ല ചെയർമാൻ പി.ടി. മാത്യു, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, എം.വി.ജയരാജൻ, കണ്ടോത്ത് ഗോപി, കെ.പി. സാജു, കെ. പ്രമോദ്, മുസ്ലിം ലീഗ് ജില്ല സിക്രട്ടറി ഷക്കീർ മൗവ്വഞ്ചേരി, മമ്പറം ദിവാകരൻ ഉൾപ്പെടെയുള്ള സാഹിത്യ, രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖരും വിവിധ മേഖലകളിൽ നിന്നുള്ളവരും വസതിയിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചു.

ഒരുപാട് കുഞ്ഞുമനസ്സുകളിലേക്ക് വായനയുടെ വെളിച്ചം പകർന്ന എഴുത്തുകാരൻ...വാക്കുകൾ കൊണ്ട് നാടിനെയും കാലത്തെയും അടയാളപ്പെടുത്തിയ സാഹിത്യകാരൻ...ഇനി ഓർമ്മകളിൽ മാത്രം.ടി.കെ.ഡി. മുഴപ്പിലങ്ങാടിന്റെ വേർപാടിൽ വിതുമ്പുകയാണ് ജന്മനാടും അദ്ദേഹത്തെ സ്നേഹിച്ചവരും

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/380266/writer-tkd-muzhappilangad-death-last-respects-muzhappilangad)