---
title: "ചമ്പാട് നോർത്ത് എൽപി സ്കൂളിലെ അധ്യാപിക റിൻസി ശരത്തിന്റെ പ്രഥമ പുസ്തകം  'നിന്നോട് മാത്രം' കവിതാ സമാഹാരം പ്രകാശനം ചെയ്തു."
english_title: "Chambad North LP School Teacher Rinsi Sharath Poetry Book Ninnodu Mathram Released"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/380377/rinsi-sharath-poetry-book-ninnodu-mathram-released-thalassery"
published_at: "2026-08-29T21:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a92feac3b240_rinsi-sharath-poetry-book-ninnodu-mathram-released.jpg"
keywords: []
---

# ചമ്പാട് നോർത്ത് എൽപി സ്കൂളിലെ അധ്യാപിക റിൻസി ശരത്തിന്റെ പ്രഥമ പുസ്തകം  'നിന്നോട് മാത്രം' കവിതാ സമാഹാരം പ്രകാശനം ചെയ്തു.

> **Lead Summary:** തലശേരി: ചമ്പാട് നോർത്ത് എൽപി സ്കൂളിലെ അധ്യാപിക റിൻസി ശരത്തിന്റെ പ്രഥമ പുസ്തകം 'നിന്നോട് മാത്രം' കവിതാ സമാഹാരം പ്രകാശനം ചെയ്തു.

## Article Content

തലശേരി: ചമ്പാട് നോർത്ത് എൽപി സ്കൂളിലെ അധ്യാപിക റിൻസി ശരത്തിന്റെ പ്രഥമ പുസ്തകം 'നിന്നോട് മാത്രം' കവിതാ സമാഹാരം പ്രകാശനം ചെയ്തു.

തലശേരി ആർട്സ് സൊസൈറ്റിയിൽ നടന്ന ചടങ്ങിൽ വച്ച് സാഹിത്യകാരൻ സി.എച്ച് രാജൻ കവിതാസമാഹാരത്തിന്റെ പ്രകാശന കർമ്മം നടത്തി.

സി.എച്ച് രാജനിൽ നിന്നും റിൻസിയുടെ മാതാവ് പി.പി. സാവിത്രി പുസ്തകം ഏറ്റുവാങ്ങി. ഡോ. ടി.കെ അനിൽകുമാർ ചടങ്ങിൽ അധ്യക്ഷനായി. ചൊക്ലി അക്കാദമി സെക്രട്ടറി സി.സി നിഷാനന്ദ്, എച്ച്.എം ഫോറം സെക്രട്ടറി സി.വി അജേഷ്, ചൊക്ലി വിദ്യാഭവൻ സെക്രട്ടറി എൻ. ജിതേന്ദ്രൻ, കെ. അജേഷ്, വിനൂപ ബാബു, ഇ.ഡി ബീന എന്നിവർ ചടങ്ങിൽ സംസാരിച്ചു. ടി.പി റിൻസി മറുമൊഴി നടത്തി. കെ.പ്രദീപ് കുമാർ സ്വാഗതവും, കെ.എ ശരത്ത് നന്ദിയും പറഞ്ഞു.

മനസ് ഒരു വീട്, പ്രണയ ലേഖനം, ദ്വീപ്, രാവ് വെളുത്തിരിക്കട്ടെ തുടങ്ങി 100 കവിതകളാണ് കവിതാ സമാഹാരത്തിലുള്ളത്. പ്രണയവും, മരണവും ആവർത്തിക്കുന്ന കവിതകൾ സമൃദ്ധമായ കാവ്യബിംബങ്ങളുടെ ചെപ്പ് തുറക്കുന്ന അനുഭവമാണെന്ന് അവതാരികയിൽ കവിയൂർ രാജഗോപാലൻ കുറിച്ചു.

കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നിന്നും ഇംഗ്ലീഷിൽ ബിരുദം നേടിയ റിൻസി ഇപ്പോൾ ചമ്പാട് നോർത്ത് എൽപി സ്കൂളിലെ അധ്യാപികയാണ്. ചമ്പാട് അരയാക്കൂലിലെ ടി.പി അശോകൻ - സാവിത്രി ദമ്പതികളുടെ മകളാണ്. കുന്നുമ്മൽ യു.പി സ്കൂളിലെ പ്രധാനധ്യാപകൻ കെ.എ ശരത്താണ് ഭർത്താവ്. മിലൻ കൃഷ്ണ ഏക മകനാണ്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/380377/rinsi-sharath-poetry-book-ninnodu-mathram-released-thalassery)