---
title: "തളിപ്പറമ്പിൽ  വയലിൽ അനധികൃതമായി കയറിയത് ചോദ്യം ചെയ്ത സ്ത്രീക്ക് നേരെ ആക്രമണം, കേസെടുത്തു"
english_title: "Woman Attacked For Questioning Illegal Entry Into Paddy Field Taliparamba Case Filed"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/380826/woman-attacked-questioning-illegal-entry-paddy-field-taliparamba-case"
published_at: "2026-09-02T13:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a97d466048c9_woman-attacked-questioning-illegal-entry-paddy-field-taliparamba.jpg"
keywords: ["Assault Case", "Paddy Field Trespass", "Thalaiparamba", "Police"]
---

# തളിപ്പറമ്പിൽ  വയലിൽ അനധികൃതമായി കയറിയത് ചോദ്യം ചെയ്ത സ്ത്രീക്ക് നേരെ ആക്രമണം, കേസെടുത്തു

> **Lead Summary:** തളിപ്പറമ്പ്: അനധികൃതമായി വയലിൽ കയറിയത് ചോദ്യം ചെയ്ത സ്ത്രീക്ക് നേരെ ആക്രമണം, കേസ്. മർദ്ദനമേറ്റ ചിറക്കൽ കാഞ്ഞിരത്തറയിലെ കൂലോത്ത് വളപ്പിൽ പ്രസന്നകുമാരിയുടെ പരാതിയിൽ ആന്തൂർ കാവിന് സമീപത്തെ കണ്ടൻ ഹൗസിൽ കണ്ടൻ ഉത്തമൻ, കണ്ടൻ ശാന്ത എന്നിവർക്കെതിരെയാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്.

## Article Content

തളിപ്പറമ്പ്: അനധികൃതമായി വയലിൽ കയറിയത് ചോദ്യം ചെയ്ത സ്ത്രീക്ക് നേരെ ആക്രമണം, കേസ്. മർദ്ദനമേറ്റ ചിറക്കൽ കാഞ്ഞിരത്തറയിലെ കൂലോത്ത് വളപ്പിൽ പ്രസന്നകുമാരിയുടെ പരാതിയിൽ ആന്തൂർ കാവിന് സമീപത്തെ കണ്ടൻ ഹൗസിൽ കണ്ടൻ ഉത്തമൻ, കണ്ടൻ ശാന്ത എന്നിവർക്കെതിരെയാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്.

ഇക്കഴിഞ്ഞ മെയ് അഞ്ചാം തീയതിയാണ് കേസിനാസ്പദമായ സംഭവം. പ്രസന്നകുമാരിയുടെ ഉടമസ്ഥതയിലുള്ള കമ്പിക്കടവ് നെരിയാടി പുളിയാംപറമ്പിലെ വയലിൽ പ്രതികൾ അനധികൃതമായി പ്രവേശിച്ചത് ചോദ്യം ചെയ്തതിനുള്ള മുൻ വൈരാഗ്യത്തിൽ പ്രസന്നകുമാരിയുടെ മുഖത്തും മേൽചൂണ്ടിലും നെറ്റിയിലും മാന്തി പരിക്കേൽപ്പിക്കുകയും പരിക്കേറ്റ ഇവരെ ചീത്ത വിളിക്കുകയും തള്ളിയിടുകയും ചെയ്തതായി പരാതിയിൽ പറയുന്നു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/380826/woman-attacked-questioning-illegal-entry-paddy-field-taliparamba-case)