---
title: "തലശേരി സിഗ്നലേഴ്സിന്റെ നേതൃത്വത്തിൽ ടി.കെ.ഡി അനുസ്മരണം നടത്തി"
english_title: "TKD Remembrance Held By Thalassery Signallers Ex Servicemen Organization"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/381261/tkd-remembrance-thalassery-signallers-ex-servicemen"
published_at: "2026-09-05T18:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9c1704e677f_tkd-remembrance-thalassery-signallers.jpg"
keywords: []
---

# തലശേരി സിഗ്നലേഴ്സിന്റെ നേതൃത്വത്തിൽ ടി.കെ.ഡി അനുസ്മരണം നടത്തി

> **Lead Summary:** തലശേരി: വിമുക്ത ഭടന്മാരുടെ സംഘടനയായ തലശേരി സിഗ്നലേഴ്സിന്റെ നേതൃത്വത്തിൽ എഴുത്തുകാരൻ ടി.കെ.ഡി അനുസ്മരണം സംഘടിപ്പിച്ചു.തലശേരി ശ്രീ നാരായണ ധർമ്മസമാജം ഹാളിൽ നടന്ന പരിപാടിയിൽ മൗനാചരണം, പുഷ്പാർച്ചന എന്നിവ നടത്തി.

## Article Content

തലശേരി: വിമുക്ത ഭടന്മാരുടെ സംഘടനയായ തലശേരി സിഗ്നലേഴ്സിന്റെ നേതൃത്വത്തിൽ എഴുത്തുകാരൻ ടി.കെ.ഡി അനുസ്മരണം സംഘടിപ്പിച്ചു.തലശേരി ശ്രീ നാരായണ ധർമ്മസമാജം ഹാളിൽ നടന്ന പരിപാടിയിൽ മൗനാചരണം, പുഷ്പാർച്ചന എന്നിവ നടത്തി.

വിമുക്തഭടനും എഴുത്തുകാരനുമായ ശശീന്ദ്രൻ ചാല അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. കെ.എസ് ജയപ്രകാശ് അധ്യക്ഷനായി. സി.എ ജയരാജ്, എൻ. ദിനേശൻ, എ.കെ രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു. പ്രമോദ് മേലൂർ സ്വാഗതവും എൻ. രാജീവൻ നന്ദിയും പറഞ്ഞു.

English Summary:

Thalassery: Remembrance of writer T.K.D organized under leadership of Thalassery Signallers, organization of ex-servicemen. Program held at Thalassery Sree Narayana Dharma Samajam Hall with observance of silence and floral tributes. Ex-serviceman and writer Saseendran Chala inaugurated remembrance meeting. K.S. Jayaprakash presided. C.A. Jayaraj, N. Dineshan, A.K. Ramakrishnan spoke. Pramod Meloor welcomed and N. Rajeevan thanked.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/381261/tkd-remembrance-thalassery-signallers-ex-servicemen)