---
title: "തലശേരി ജനറൽ ആശുപത്രി കെട്ടിടം പണി വേഗത്തിലാക്കണം ; ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നഗരസഭാ എഞ്ചിനീയർക്ക് നിവേദനം നൽകി"
english_title: "Thalassery General Hospital Building Work Speed Up Block Congress Petition"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/381262/thalassery-general-hospital-building-delay-congress-petition-municipality"
published_at: "2026-09-05T18:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9c194508cec_thalassery-general-hospital-building-delay-congress-petition-municipality.jpg"
keywords: []
---

# തലശേരി ജനറൽ ആശുപത്രി കെട്ടിടം പണി വേഗത്തിലാക്കണം ; ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നഗരസഭാ എഞ്ചിനീയർക്ക് നിവേദനം നൽകി

> **Lead Summary:** ജനറൽ ആശുപത്രി കെട്ടിടത്തിന്റെ പ്രവർത്തി അടിയന്തരമായി പൂർത്തീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നഗരസഭ എഞ്ചിനിയർക്ക് നിവേദനം നൽകി.

## Article Content

ജനറൽ ആശുപത്രി കെട്ടിടത്തിന്റെ പ്രവർത്തി അടിയന്തരമായി പൂർത്തീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നഗരസഭ എഞ്ചിനിയർക്ക് നിവേദനം നൽകി.

തലശ്ശേരി ജനറൽ ആശുപത്രിയിലെ കുട്ടികളുടെ വാർഡും , തീവ്രപരിചരണ വിഭാഗത്തിന്റെയും കെട്ടിടങ്ങളുടെ പണി അടിയന്തിരമായി പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് , തലശ്ശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി , പ്രസിഡണ്ട് എം.പി. അരവിന്ദാക്ഷന്റെ നേതൃത്വത്തിൽ തലശ്ശേരി മുനിസിപ്പൽ ഇഞ്ചിനിയർക്ക് നിവേദനം നൽകി.

കെട്ടിടം അടച്ചിട്ടത് കാരണം കുട്ടികളുടെ ചികിത്സക്ക് പ്രത്യേക സൗകര്യം ഇല്ലാതായിരിക്കുകയാണെന്നും, ലക്ഷക്കണക്കിന് രൂപയുടെ ഉപകരണങ്ങളും , അനുബന്ധ വസ്തുക്കളും നശിക്കുകയാണെന്നും നിവേദനത്തിൽചൂണ്ടിക്കാട്ടി.

പ്രവൃത്തി അടുത്ത തിങ്കളാഴ്ച , ടെണ്ടർ വെച്ചിരിക്കുകയാണെന്നും, എത്രയും പെട്ടെന്ന് പൂർത്തികരിച്ച് വാർഡ് പ്രവർത്തനക്ഷമമാക്കുമെന്നും, മുനിസിപ്പൽ എഞ്ചിനിയർ നിവേദക സംഘത്തിന് ഉറപ്പ് നൽകി.

മുനിസിപ്പൽ കൗൺസിലർ എ. ഷർമ്മിള ,ജന: സെക്രട്ടറി പി.വി.രാധാകൃഷ്ണൻ , ജെതീന്ദ്രൻ കുന്നോത്ത്,എം.പി.സുധീർ ബാബു, എം.നസീർ , യു.സിയാദ് എന്നിവരും നിവേദക സംഘത്തിലുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/381262/thalassery-general-hospital-building-delay-congress-petition-municipality)