---
title: "20 പേരുടെ മരണത്തിനിടയാക്കിയ ചാല ഗ്യാസ് ടാങ്കർ ദുരന്തം ; ലോറി ഉടമക്ക്, തലശ്ശേരി കോടതി 1000 രൂപ പിഴ ചുമത്തി"
english_title: "Chala Gas Tanker Tragedy That Killed 20 Lorry Owner Fined Rs 1000 By Thalassery Court"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/381508/chala-gas-tanker-tragedy-lorry-owner-fined-1000-thalassery-court"
published_at: "2026-09-07T14:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9e7bfb47b39_chala-gas-tanker-tragedy-lorry-owner-fined-1000-thalassery.jpg"
keywords: []
---

# 20 പേരുടെ മരണത്തിനിടയാക്കിയ ചാല ഗ്യാസ് ടാങ്കർ ദുരന്തം ; ലോറി ഉടമക്ക്, തലശ്ശേരി കോടതി 1000 രൂപ പിഴ ചുമത്തി

> **Lead Summary:** തലശ്ശേരി: 14 വർഷം മുൻപ്, 2012 ആഗസ്റ്റ് 27ന് രാത്രിയിൽ കണ്ണൂർ ചാലയിൽ സംഭവിച്ച ഗ്യാസ് ടാങ്കർ അപകട ദുരന്തം സംബന്ധിച്ച കേസിൽ ടാങ്കർ ലോറി ഉടമക്ക് തലശ്ശേരി കോടതി പിഴ ശിക്ഷ വിധിച്ചു. കേന്ദ്ര മോട്ടോർവാഹന നിയമ ലംഘനത്തിന് 1000 രൂപയാണ് വാഹനഉടമ തമിഴ് നാട് നാമക്കൽ സേലം റോഡിലെ ഡി. കൺമണിക്ക് തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി ജഡ്‌ജ് കെ.രാജേഷ് പിഴ ചുമത്തിയത്.

## Article Content

തലശ്ശേരി: 14 വർഷം മുൻപ്, 2012 ആഗസ്റ്റ് 27ന് രാത്രിയിൽ കണ്ണൂർ ചാലയിൽ സംഭവിച്ച ഗ്യാസ് ടാങ്കർ അപകട ദുരന്തം സംബന്ധിച്ച കേസിൽ ടാങ്കർ ലോറി ഉടമക്ക് തലശ്ശേരി കോടതി പിഴ ശിക്ഷ വിധിച്ചു. കേന്ദ്ര മോട്ടോർവാഹന നിയമ ലംഘനത്തിന് 1000 രൂപയാണ് വാഹനഉടമ തമിഴ് നാട് നാമക്കൽ സേലം റോഡിലെ ഡി. കൺമണിക്ക് തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി ജഡ്‌ജ് കെ.രാജേഷ് പിഴ ചുമത്തിയത്.

നാഷണൽ പെർമിറ്റ് ലോറികളിൽ 2 ഡ്രൈവർമാർ വേണം, ലോറിയുടെ കാബിനിൽ ഒരു ഡ്രൈവർക്ക് ഉറങ്ങാനുള്ള സൌകര്യമുണ്ടാവണം, എന്നീ ചട്ടങ്ങൾ ലംഘിച്ചതിനാണ് 500 രൂപ വീതം പിഴയിട്ടത്.

കേസിലെ ഒന്നാം പ്രതി ലോറി ഡ്രൈവർ കണ്ണയ്യൻ വിചാരണക്കിടെ മരിച്ചിരുന്നു. മംഗളൂരിൽ നിന്നും ഏറണാകുളത്തേക്ക് പോവുകയായിരുന്ന ടാങ്കർ ലോറി ചാല അമ്പലം സ്റ്റോപ്പിലെ ഡി വൈഡറിൽ കയറിമറിഞ്ഞ് ലോറി പൊട്ടിത്തെറിക്കുകയായിരുന്നു. അപകടത്തിൽ 20 പേർ മരിക്കുകയും 50 ഓളം പേർക്ക് പരിക്കേൽക്കുകയുമുണ്ടായി. ക്രൈം ബ്രാഞ്ചാണ് കേസന്വേഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ എ. രേഷ്‌മയാണ് വാദിച്ചത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/381508/chala-gas-tanker-tragedy-lorry-owner-fined-1000-thalassery-court)