---
title: "തലശേരി പോസ്റ്റൽ ഡിവിഷന് കീഴിൽ തപാൽ ലൈഫ് ഇൻഷൂറൻസ്, ഗ്രാമീണ തപാൽ ലൈഫ് ഇൻഷുറൻസ് ഏജന്റുമാരെ നിയമിക്കുന്നു."
english_title: "Thalassery Postal Division Recruitment Postal Life Insurance Agents Interview On 11th"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/381790/thalassery-postal-division-recruitment-insurance-agents-interview-2"
published_at: "2026-09-09T12:10:00+05:30"
category: "Thalassery Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa10358b87e2_thalassery-postal-division-recruitment-insurance-agents-interview-2.jpg"
keywords: []
---

# തലശേരി പോസ്റ്റൽ ഡിവിഷന് കീഴിൽ തപാൽ ലൈഫ് ഇൻഷൂറൻസ്, ഗ്രാമീണ തപാൽ ലൈഫ് ഇൻഷുറൻസ് ഏജന്റുമാരെ നിയമിക്കുന്നു.

> **Lead Summary:** തലശ്ശേരി: പത്താം ക്ലാസ് യോഗ്യതയുള്ള, 18 വയസ്സ് പൂർത്തിയായവർക്ക് 11 ന് രാവിലെ 10 മുതൽ രണ്ടു വരെ തലശേരി ഡിവിഷണൽ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം. തൊഴിൽരഹിതർ, സ്വയംതൊഴിൽ കണ്ടെത്തിയവർ, വിമുക്തഭടന്മാർ, വിരമിച്ച അധ്യാപകർ, അങ്കണവാടി-

## Article Content

തലശ്ശേരി: പത്താം ക്ലാസ് യോഗ്യതയുള്ള, 18 വയസ്സ് പൂർത്തിയായവർക്ക് 11 ന് രാവിലെ 10 മുതൽ രണ്ടു വരെ തലശേരി ഡിവിഷണൽ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം. തൊഴിൽരഹിതർ, സ്വയംതൊഴിൽ കണ്ടെത്തിയവർ, വിമുക്തഭടന്മാർ, വിരമിച്ച അധ്യാപകർ, അങ്കണവാടി-

ആശാ പ്രവർത്തകർ, സഹകരണ സംഘം ജീവനക്കാർ, മറ്റ് ഇൻഷുറൻസ് ഏജന്റുമാർ (നില വിലുള്ള ഏജൻസി റദ്ദാക്കിയ സർട്ടിഫിക്കറ്റ് ഉള്ളവർ) എന്നിവർക്ക് പങ്കെടുക്കാം. ലൈഫ് ഇൻഷുറൻസ് മേഖലയിലെ പരിചയവും കംപ്യൂട്ടർ അറിവുമുള്ളവർക്ക് മുൻഗണന. താൽപ്പര്യമുള്ളവർ യോഗ്യതാ രേഖകൾ, ബയോഡാറ്റ, 2 പാ‌സ്പോർട്ട് സൈസ് ഫോട്ടോകൾ എന്നിവ സഹിതം അഭിമുഖത്തിന് എത്തണം. ഫോൺ: 8086229535, 9447089466.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/381790/thalassery-postal-division-recruitment-insurance-agents-interview-2)