---
title: "കണ്ണപുരത്ത് വീട്ടിൽ അതിക്രമിച്ച് കയറി പിക്കപ്പ് വാൻ തകർത്ത കേസിൽ യുവാവ് പിടിയിൽ"
english_title: "Youth Arrested For Trespassing And Damaging Pickup Van And CCTV At Kannapuram"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/381880/kannapuram-youth-arrested-trespassing-damaging-pickup-van-cctv"
published_at: "2026-09-09T21:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa186a951af1_Untitled-2_copy.jpg"
keywords: ["Arrest", "Kannapuram", "Police"]
---

# കണ്ണപുരത്ത് വീട്ടിൽ അതിക്രമിച്ച് കയറി പിക്കപ്പ് വാൻ തകർത്ത കേസിൽ യുവാവ് പിടിയിൽ

> **Lead Summary:** കണ്ണപുരം: വീട്ടിൽ അതിക്രമിച്ചു കയറി പിക്കപ്പ് വാനിന്റെ ഗ്ലാസ് അടിച്ചു തകർക്കുകയും സംഭവം പകർത്തിയ സിസിടിവിയുടെ ഡിവിആർ നശിപ്പിക്കുകയും ചെയ്ത കേസിൽ പ്രതി പിടിയിൽ. താവംമുട്ടിൽ സ്വദേശി അവറക്കാൻ ഹൗസിൽ ഫാറൂഖിനെ ആണ് കണ്ണപുരം പോലീസ് പിടികൂടിയത്.

## Article Content

കണ്ണപുരം: വീട്ടിൽ അതിക്രമിച്ചു കയറി പിക്കപ്പ് വാനിന്റെ ഗ്ലാസ് അടിച്ചു തകർക്കുകയും സംഭവം പകർത്തിയ സിസിടിവിയുടെ ഡിവിആർ നശിപ്പിക്കുകയും ചെയ്ത കേസിൽ പ്രതി പിടിയിൽ. താവംമുട്ടിൽ സ്വദേശി അവറക്കാൻ ഹൗസിൽ ഫാറൂഖിനെ ആണ് കണ്ണപുരം പോലീസ് പിടികൂടിയത്.

ചെമ്മീൻകണ്ടി ഉടമ താവംമുട്ടിൽ സ്വദേശി കെ. സതീശന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത് എന്നാണ് പോലീസ് പറയുന്നത്. ഇന്നലെ രാവിലെ 6.15 മണിക്കാണ് സംഭവത്തിന് തുടക്കം എന്നാണ് പരാതിയിൽ പറയുന്നത്. ചെറുകുന്ന് തെങ്ങിൻകണ്ടിയിൽ പരാതിക്കാരൻ താമസിച്ചു വരുന്നതും ജ്യേഷ്ഠന്റെ ഉടമസ്ഥതയിലുള്ളതുമായ വീട്ടിലാണ് അക്രമം നടന്നത് എന്നാണ് പരാതി.

വീട്ടിൽ താൽക്കാലികമായി ജോലിക്കുവന്ന പ്രതി സ്ഥലത്ത് വേസ്റ്റ് മീനിന്റെ മണം വരുന്നുണ്ടെന്നും അതുകൊണ്ട് ഞണ്ട് പിടിക്കാൻ പാടില്ല എന്ന് പരാതിക്കാരൻ പറഞ്ഞതിലുള്ള വിരോധത്തിൽ പരാതിക്കാരനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും 10 മണിയോടെ വീട്ടിൽ അതിക്രമിച്ച് കയറി നിർത്തിയിട്ട പരാതിക്കാരന്റെ KL 13 AY 4870 നമ്പർ പിക്കപ്പിന്റെ ഗ്ലാസ് തകർക്കുകയും സിസിടിവി നശിപ്പിക്കുകയും ചെയ്തു എന്നാണ് പരാതിയിൽ ആരോപിക്കുന്നത്.

തുടർന്ന് കണ്ണപുരം പോലീസിൽ പരാതി നൽകുകയായിരുന്നു. ഒരു ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചുവെന്ന പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രതിക്ക് രണ്ട് കേസിൽ വാറന്റ് നിലവിലുണ്ടെന്നും പോലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/381880/kannapuram-youth-arrested-trespassing-damaging-pickup-van-cctv)