---
title: "തലശേരി കേരള വാട്ടർ അതോറിറ്റി പമ്പ് ഹൗസിൽ വൈദ്യുതി ഉപകരണങ്ങൾ മോഷണം പോയി"
english_title: "Electrical Equipment Theft At Thalassery Kerala Water Authority Pump House"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/382015/theft-at-thalassery-water-authority-pump-house-electrical-equipment-lost"
published_at: "2026-09-10T17:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa2a0061c3b8_Untitled-10_copy.jpg"
keywords: []
---

# തലശേരി കേരള വാട്ടർ അതോറിറ്റി പമ്പ് ഹൗസിൽ വൈദ്യുതി ഉപകരണങ്ങൾ മോഷണം പോയി

> **Lead Summary:** തലശേരി: കോണോർവയലിലെ കേരള വാട്ടർ അതോറിറ്റി പമ്പ് ഹൗസിൽ വൈദ്യുതി ഉപകരണങ്ങൾ മോഷണം പോയി. പമ്പ് ഹൗസിൽ അതിക്രമിച്ച് കയറിയ സം ഘം പ്രധാന ഇലക്ട്രിക് പാനൽ ബോർഡ് തകർത്ത് വൈദ്യുതി കേബിളുകൾ മുറിച്ചുമാറ്റിയും പമ്പ് മോട്ടോറുകളുടെ ഭാഗങ്ങൾ അഴിച്ചെടുത്തും കടന്നുകളയുക യായിരുന്നു.

## Article Content

തലശേരി: കോണോർവയലിലെ കേരള വാട്ടർ അതോറിറ്റി പമ്പ് ഹൗസിൽ വൈദ്യുതി ഉപകരണങ്ങൾ മോഷണം പോയി. പമ്പ് ഹൗസിൽ അതിക്രമിച്ച് കയറിയ സം ഘം പ്രധാന ഇലക്ട്രിക് പാനൽ ബോർഡ് തകർത്ത് വൈദ്യുതി കേബിളുകൾ മുറിച്ചുമാറ്റിയും പമ്പ് മോട്ടോറുകളുടെ ഭാഗങ്ങൾ അഴിച്ചെടുത്തും കടന്നുകളയുക യായിരുന്നു.

ആഗസ്ത് 10ന് രാത്രി 10.30 നും സെപ്‌തംബർ 5ന് രാവിലെ 10.30നും ഇടയിലുള്ള സമയത്താണ് സംഭവം നടന്നതെന്നാണ് തലശേരി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.

പമ്പ് മോട്ടോറുകളിൽനിന്ന് ചെമ്പ് ബെയറിങ്ങും കേബിളുകളും ചെമ്പ് വയറുകളും കോൺ ടാക്ടറും കപ്പാസിറ്ററും ഉൾപ്പെടെയുള്ള വൈദ്യുതി ഉപകരണങ്ങളാണ് നഷ്‌ടപ്പെട്ടത്. ഏകദേശം 1.50 ലക്ഷം രൂപ നഷ്ടം കണക്കാക്കുക്കുന്നു.

അസി. എക്സി ക്യൂട്ടീവ് എൻജിനിയറായ കെ കെ മുഫീദ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. എസ്ഐ ഡി ഗിരിരാജിനാണ് അന്വേഷണ ചുമതല

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/382015/theft-at-thalassery-water-authority-pump-house-electrical-equipment-lost)