---
title: " തളിപ്പറമ്പിൽ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ഭർത്താവിനെതിരെ കേസ്; സ്വർണം വിറ്റെന്നും പരാതി"
english_title: " Taliparamba Husband Booked For Harassing Wife Gold Sold"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/382139/taliparamba-husband-booked-harassment-gold-sold"
published_at: "2026-09-11T13:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa3b164c639e_Untitled-4_copy.jpg"
keywords: []
---

#  തളിപ്പറമ്പിൽ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ഭർത്താവിനെതിരെ കേസ്; സ്വർണം വിറ്റെന്നും പരാതി

> **Lead Summary:** തളിപ്പറമ്പ്: യുവതിയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്ന പരാതിയിൽ ഭർത്താവിനെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.കുറുമാത്തൂർ കണ്ടത്തിൽ വളപ്പിൽ മുനവ്വിറ കെ യുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. തളിപ്പറമ്പ് മദ്രസയ്ക്ക് സമീപമുള്ള ഐസ മൻസിൽ ഹൗസിലെ റിയാസ് ടി ക്കെതിരെയാണ് കേസ്.

## Article Content

തളിപ്പറമ്പ്: യുവതിയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്ന പരാതിയിൽ ഭർത്താവിനെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.കുറുമാത്തൂർ കണ്ടത്തിൽ വളപ്പിൽ മുനവ്വിറ കെ യുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. തളിപ്പറമ്പ് മദ്രസയ്ക്ക് സമീപമുള്ള ഐസ മൻസിൽ ഹൗസിലെ റിയാസ് ടി ക്കെതിരെയാണ് കേസ്.

2018 ജൂലൈ 15 മുതൽ 2026 ആഗസ്റ്റ് 21 വരെയുള്ള കാലയളവിൽ ഇരുവരുടെയും വീട്ടിൽ താമസിച്ചു വരുന്നതിനിടെ ഇയാൾ യുവതിയെ ശാരീരികവും മാനസികവുമായി പീഡിപ്പിക്കുകയും 13 പവൻ സ്വർണം വിൽക്കുകയും 14.5 പവൻ സ്വർണം പണയം വെക്കുകയും ചെയ്തെന്നും പരാതിയിൽ പറയുന്നു.സംഭവത്തിൽ തളിപ്പറമ്പ് പോലീസ് അന്വേഷണം ആരംഭിച്ചു.

English Summary: Taliparamba police registered case against husband for harassing wife. Complainant is Munavvira K (28) of Kandathil Valappil, Kurumathur. Case against Riyas T (35) of Isa Manzil House near Taliparamba Madrasa. Allegedly from July 15 2018 to Aug 21 2026 while staying at both houses he harassed physically and mentally, sold 13 pavan gold and pledged 14.5 pavan gold.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/382139/taliparamba-husband-booked-harassment-gold-sold)