---
title: "തലശേരി പഴയ ബസ്സ്റ്റാറ്റിൽ അബോധാവസ്ഥയിൽ കാണപ്പെട്ട ഏഴോം സ്വദേശിയായ യുവാവ് മരിച്ചു"
english_title: "Youth From Ezhom Found Unconscious At Thalassery Old Bus Stand Dies"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/382150/youth-found-unconscious-thalassery-old-bus-stand-dies-ezhom-native"
published_at: "2026-09-11T14:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa3bed10e40d_Untitled-10_copy.jpg"
keywords: []
---

# തലശേരി പഴയ ബസ്സ്റ്റാറ്റിൽ അബോധാവസ്ഥയിൽ കാണപ്പെട്ട ഏഴോം സ്വദേശിയായ യുവാവ് മരിച്ചു

> **Lead Summary:** തലശേരി: രാത്രിയിൽ തലശേരി പഴയ ബസ്സ് സ്റ്റാൻ്റ് പരിസരത്ത് അബോധാവസ്ഥയിൽ കണ്ട ആൾ ചികിത്സക്കിടയിൽ മരിച്ചു. ദേഹമാസകലം രക്തം പുരണ്ട് അബോധാസ്ഥവ യിൽ കണ്ട ആളെ ചിലർ ചേർന്ന് തലശ്ശേരി ജനറൽ ആശു പത്രിയിൽ എത്തിച്ച ശേഷം പ്രാഥമിക ചികിൽസ നൽകി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റാനുള്ള ശ്രമത്തിനിടയിലാണ് മരണപ്പെട്ടത്.

## Article Content

തലശേരി: രാത്രിയിൽ തലശേരി പഴയ ബസ്സ് സ്റ്റാൻ്റ് പരിസരത്ത് അബോധാവസ്ഥയിൽ കണ്ട ആൾ ചികിത്സക്കിടയിൽ മരിച്ചു. ദേഹമാസകലം രക്തം പുരണ്ട് അബോധാസ്ഥവ യിൽ കണ്ട ആളെ ചിലർ ചേർന്ന് തലശ്ശേരി ജനറൽ ആശു പത്രിയിൽ എത്തിച്ച ശേഷം പ്രാഥമിക ചികിൽസ നൽകി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റാനുള്ള ശ്രമത്തിനിടയിലാണ് മരണപ്പെട്ടത്.

കണ്ണൂരിൽ നിന്നു എർണാകുളത്തേക്കുള്ള തീവണ്ടി യാത്രക്കുള്ള ടിക്കറ്റും കയ്യിലുണ്ട്. ഏഴോം സ്വദേശി പറമ്പത്ത് വീട്ടിൽ എസ്.കെ. ശ്രീകാന്ത് (41) ആണെന്ന് സഹോദരൻ ദീപു തിരിച്ചറിഞ്ഞിട്ടുണ്ട്.

ഏർണാകുളത്ത് സ്വകാര്യ കമ്പനിയിലെ ഡ്രൈവറായിരുന്നു ശ്രീകാന്ത്. പരേതനായ ശ്രീധരന്റെയും കോമളത്തിന്റെയും മകനാണ്. അവിവാഹിതൻ. സഹോദരൻ ശ്രീജേഷ്. ശ്രീകാന്തിന്റെ കയ്യിലുണ്ടായിരുന്ന രണ്ട് മൊബൈൽ ഫോൺ കാണാതായതായും ആരോപിക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/382150/youth-found-unconscious-thalassery-old-bus-stand-dies-ezhom-native)