---
title: "കണ്ണൂർ വിമാനത്താവളത്തിൽ വാഹനങ്ങളുടെ പാർക്കിങ് നിരക്കുകൾ വർധിപ്പിച്ചു."
english_title: "Kannur Airport Increases Vehicle Parking Fees New Rates"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/382199/kannur-airport-increases-vehicle-parking-fees"
published_at: "2026-09-11T17:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa3e8c483ecd_Untitled-2_copy.jpg"
keywords: []
---

# കണ്ണൂർ വിമാനത്താവളത്തിൽ വാഹനങ്ങളുടെ പാർക്കിങ് നിരക്കുകൾ വർധിപ്പിച്ചു.

> **Lead Summary:** കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വാഹനങ്ങളുടെ പാർക്കിംഗ് നിരക്കുകൾ വർധിപ്പിച്ചു.സ്വകാര്യ വാഹനങ്ങളായ കാർ, ജീപ്പ് എന്നിവയ്ക്ക് രണ്ടുമണിക്കൂർ പാർക്കിംഗിന് 50 രൂപയിൽ നിന്ന് 60 രൂപയാക്കി. ടെമ്പോ, മിനി ബസ് എന്നിവയ്ക്ക് രണ്ടുമണിക്കൂറിന് 100 രൂപയും ബസ്, ട്രക്ക് മുതലായ വലിയ വാഹനങ്ങൾക്ക് 120 രൂപയും നൽകണം. രണ്ടു മണിക്കൂർ കഴിഞ്ഞാൽ 20 രൂപ അധികം നൽകണം.

## Article Content

കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വാഹനങ്ങളുടെ പാർക്കിംഗ് നിരക്കുകൾ വർധിപ്പിച്ചു.സ്വകാര്യ വാഹനങ്ങളായ കാർ, ജീപ്പ് എന്നിവയ്ക്ക് രണ്ടുമണിക്കൂർ പാർക്കിംഗിന് 50 രൂപയിൽ നിന്ന് 60 രൂപയാക്കി. ടെമ്പോ, മിനി ബസ് എന്നിവയ്ക്ക് രണ്ടുമണിക്കൂറിന് 100 രൂപയും ബസ്, ട്രക്ക് മുതലായ വലിയ വാഹനങ്ങൾക്ക് 120 രൂപയും നൽകണം. രണ്ടു മണിക്കൂർ കഴിഞ്ഞാൽ 20 രൂപ അധികം നൽകണം.

ടാക്സി വാഹനങ്ങൾക്ക് രണ്ടുമണിക്കൂറിന് 50 രൂപയുണ്ടായിരുന്നത് 120 രൂപയാക്കി. രണ്ടുമണിക്കൂർ കഴിഞ്ഞാൽ 20 രൂപ അധികം നൽകണം.

വിമാനത്താവളത്തിൽ നിന്ന് യാത്രക്കാരെ കയറ്റുന്നതിന് 100 രൂപയും ഇറക്കാൻ 50 രൂപയുമാണ് ഇതുവരെ ഈടാക്കിയിരുന്നത്. ടെമ്പോ, മിനി ബസ് എന്നിവയ്ക്ക് 500 രൂപയും ബസിന് 700 രൂപയുമാണ് പുതിയ നിരക്ക്.

ഇരുചക്രവാഹനങ്ങൾക്ക് 10 രൂപയും ഓട്ടോ, ഓട്ടോ ടാക്സി എന്നിവയ്ക്ക് 20 രൂപയും പ്രവേശന നിരക്കുണ്ട്. വ്യാഴാഴ്ച മുതലാണ് പുതുക്കിയ നിരക്കുകൾ ഈടാക്കിത്തുടങ്ങിയത്.

English Summary: Kannur International Airport increased vehicle parking fees. Private vehicles like car, jeep from Rs 50 to Rs 60 for two hours. Tempo, mini bus Rs 100, big vehicles like bus, truck Rs 120 for two hours, Rs 20 extra after two hours. Taxi vehicles increased from Rs 50 to Rs 120 for two hours, Rs 20 extra after. Earlier Rs 100 for picking passengers and Rs 50 for dropping, now tempo mini bus Rs 500 and bus Rs 700. Two-wheelers Rs 10 and auto, auto taxi Rs 20 entry fee. Revised rates effective from Thursday.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/382199/kannur-airport-increases-vehicle-parking-fees)