---
title: "മെസ്സിയുടെ പേരിലെ തട്ടിപ്പ് ; റിപ്പോര്‍ട്ടര്‍ ചാനൽ ഓഫീസിലും, ഉടമകളുടെ ഫ്ലാറ്റുകളിലും എസ്ഐടി പരിശോധന"
english_title: " Messi Name Fraud SIT Raid Reporter Channel Office Owners Flats Kochi Wayanad"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/382907/messi-fraud-sit-raid-reporter-channel-office-owners-flats"
published_at: "2026-09-16T12:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aaa3e84c4da3_messi-fraud-sit-raid-reporter-channel-office-owners-flats.jpg"
keywords: []
---

# മെസ്സിയുടെ പേരിലെ തട്ടിപ്പ് ; റിപ്പോര്‍ട്ടര്‍ ചാനൽ ഓഫീസിലും, ഉടമകളുടെ ഫ്ലാറ്റുകളിലും എസ്ഐടി പരിശോധന

> **Lead Summary:** കൊച്ചി: മെസ്സിയുടെ പേരിലെ തട്ടിപ്പിൽ വ്യാപക പരിശോധനയുമായി എസ്ഐടി. കൊച്ചിയിലും വയനാട്ടിലും വ്യാപക റെയ്ഡ്.ആന്റോ അഗസ്റ്റിന്റെ കൊച്ചിയിലെ ഫ്ലാറ്റ്, ജോസ്കുട്ടി അഗസ്റ്റിന്റെ ഫ്ലാറ്റ്, വയനാട്ടിലെ തറവാട് വീട്, റിപ്പോർട്ടർ ചാനൽ കൊച്ചി ഓഫീസ്, GOTAD കമ്പനി ഓഫീസ് എന്നിവിടങ്ങളിലാണ് ഒരേ സമയം പരിശോധന നടക്കുന്നത്.

## Article Content

കൊച്ചി: മെസ്സിയുടെ പേരിലെ തട്ടിപ്പിൽ വ്യാപക പരിശോധനയുമായി എസ്ഐടി. കൊച്ചിയിലും വയനാട്ടിലും വ്യാപക റെയ്ഡ്.ആന്റോ അഗസ്റ്റിന്റെ കൊച്ചിയിലെ ഫ്ലാറ്റ്, ജോസ്കുട്ടി അഗസ്റ്റിന്റെ ഫ്ലാറ്റ്, വയനാട്ടിലെ തറവാട് വീട്, റിപ്പോർട്ടർ ചാനൽ കൊച്ചി ഓഫീസ്, GOTAD കമ്പനി ഓഫീസ് എന്നിവിടങ്ങളിലാണ് ഒരേ സമയം പരിശോധന നടക്കുന്നത്.

പുലർച്ചെ നാല് മണിക്കാണ് പരിശോധന ആരംഭിച്ചത്.അഞ്ച് വാഹനങ്ങളിലായിട്ടാണ് പോലീസ് സംഘം എത്തിയത്. എഡിജിപി പി വിജയന്റെ നേതൃത്വത്തിലുള്ള എസ്ഐടിയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്.

മെസ്സിയുടെ പേരിലെ തട്ടിപ്പിൽ എസ്ഐടി കേസെടുത്തിട്ടുണ്ട്. കളമശ്ശേരി സ്റ്റേഷനിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. വഞ്ചന, തട്ടിപ്പ്, ഗൂഢാലോചന എന്നിവയിലാണ് കേസെടുത്തിരിക്കുന്നത്. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി, ആന്റോ അഗസ്റ്റിൻ എന്നിവരെ പ്രതി ചേർത്തു.

English Summary: SIT conducted simultaneous raids in Kochi and Wayanad in Messi name fraud case. Raids were held at Anto Augustin's flat in Kochi, Josekutty Augustin's flat, ancestral house in Wayanad, Reporter Channel Kochi office and GOTAD company office. Search started at 4 am with police team in five vehicles under ADGP P Vijayan led SIT. FIR registered at Kalamassery station for cheating, fraud and conspiracy naming Reporter Broadcasting Company and Anto Augustin as accused.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/382907/messi-fraud-sit-raid-reporter-channel-office-owners-flats)