---
title: "മാഹി നാടകപ്പുര ഏർപ്പെടുത്തിയ രാജശേഖരൻ ഓണംതുരുത്ത് സ്മാരക പ്രതിഭാ പുരസ്കാരം സവ്യസാചിക്ക്"
english_title: "Mahe Nadakapura Rajasekharan Onamthuruth Memorial Award Savya Sachi"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/382919/mahe-nadakapura-rajasekharan-onamthuruth-award-savyasachi"
published_at: "2026-09-16T13:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aaa4b0278994_mahe-nadakapura-rajasekharan-onamthuruth-award-savyasachi.jpg"
keywords: []
---

# മാഹി നാടകപ്പുര ഏർപ്പെടുത്തിയ രാജശേഖരൻ ഓണംതുരുത്ത് സ്മാരക പ്രതിഭാ പുരസ്കാരം സവ്യസാചിക്ക്

> **Lead Summary:** തലശേരി: നാടക മേഖലയിൽ ബഹുമുഖ പ്രതിഭയായി തിളങ്ങി നിൽക്കെ അകാലത്തിൽ കാലയവനികയ്ക്കുള്ളിൽ മറഞ്ഞ രാജശേഖരൻ ഓണംതുരുത്തിന്റെ ഓർമ്മയ്ക്കായി മാഹി നാടകപ്പുര ഏർപ്പെടുത്തിയ രണ്ടാമത് പ്രതിഭാ പുരസ്കാരത്തിന് രാജശേഖരന്റെ പ്രിയ ശിഷ്യനും നാടക രംഗത്ത് ശ്രദ്ധേയനുമായ ചൊക്ലി സ്വദേശി സവ്യസാചിയെ തിരഞ്ഞെടുത്തതായി മാഹി നാടകപ്പുര ഭാരവാഹികൾ തലശേരിയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

## Article Content

തലശേരി: നാടക മേഖലയിൽ ബഹുമുഖ പ്രതിഭയായി തിളങ്ങി നിൽക്കെ അകാലത്തിൽ കാലയവനികയ്ക്കുള്ളിൽ മറഞ്ഞ രാജശേഖരൻ ഓണംതുരുത്തിന്റെ ഓർമ്മയ്ക്കായി മാഹി നാടകപ്പുര ഏർപ്പെടുത്തിയ രണ്ടാമത് പ്രതിഭാ പുരസ്കാരത്തിന് രാജശേഖരന്റെ പ്രിയ ശിഷ്യനും നാടക രംഗത്ത് ശ്രദ്ധേയനുമായ ചൊക്ലി സ്വദേശി സവ്യസാചിയെ തിരഞ്ഞെടുത്തതായി മാഹി നാടകപ്പുര ഭാരവാഹികൾ തലശേരിയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

25,000 രൂപയും ശിൽപവും അടങ്ങുന്ന പുരസ്കാരം നവംബർ രണ്ടാം വാരത്തിൽ പുരസ്കാര ജേതാവിന് സമ്മാനിക്കും. നാടക രംഗത്തും ഗാന രചനയിലും സംഗീത സംവിധാനത്തിലും വിസ്മയങ്ങൾ തീർക്കുന്ന സവ്യസാചിയെ എം കെ മനോഹരൻ, ഒ അജിത് കുമാർ, ടി ടി മോഹനൻ എന്നിവരടങ്ങിയ ജൂറി അംഗങ്ങളാണ് പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്.

രാജശേഖരൻ ഓണംതുരുത്തിന്റെ ഓർമ്മയ്ക്കായി മാഹി നാടകപ്പുര ഏർപ്പെടുത്തിയ പ്രഥമ പുരസ്കാരം നേടിയത് ഗിരീഷ് ഗ്രാമികയായിരുന്നു. വാർത്താ സമ്മേളനത്തിൽ ഒ അജിത്കുമാർ, ടി ടി മോഹനൻ, എം ഹരീന്ദ്രൻ മാസ്റ്റർ, ടി ടി വേണുഗോപാൽ, സുരേഷ് ചെണ്ടയാട് എന്നിവർ സംബന്ധിച്ചു.

English Summary: Mahe Nadakapura instituted Rajasekharan Onamthuruth memorial Pratibha Award second edition goes to Chokli native Savyasachi, noted theatre artist and disciple of Rajasekharan. Award comprises Rs 25,000 and sculpture to be presented in second week of November. Jury members M K Manoharan, O Ajith Kumar and T T Mohanan selected the winner.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/382919/mahe-nadakapura-rajasekharan-onamthuruth-award-savyasachi)