---
title: "തലശേരി റെയിൽവേ സ്റ്റേഷനിൽ അനധികൃത പാർക്കിംഗിന് പിഴ ഈടാക്കി തുടങ്ങി."
english_title: " Thalassery Railway Station Illegal Parking Fine 1000 Rs Vehicles Locked"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/382980/thalassery-railway-station-illegal-parking-fine-1000-rs-vehicles-locked"
published_at: "2026-09-16T20:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aaaa9e0c62e8_thalassery-railway-station-parking-fine-.jpg"
keywords: []
---

# തലശേരി റെയിൽവേ സ്റ്റേഷനിൽ അനധികൃത പാർക്കിംഗിന് പിഴ ഈടാക്കി തുടങ്ങി.

> **Lead Summary:**  തലശ്ശേരി: തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ അനധികൃത പാർക്കിംഗ് നടത്തുന്നവർക്കെതിരെ നടപടിയുമായി റെയിൽവേ പൊലീസ്. അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾ ലോക്ക് ചെയ്യുകയും 1000 രൂപ പിഴ ചുമത്തുകയും ചെയ്യും. ഇത്തരത്തിൽ കാറുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾക്കാണ് ഇതിനകം പിഴ ചുമത്തിയത്.

## Article Content

 തലശ്ശേരി: തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ അനധികൃത പാർക്കിംഗ് നടത്തുന്നവർക്കെതിരെ നടപടിയുമായി റെയിൽവേ പൊലീസ്. അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾ ലോക്ക് ചെയ്യുകയും 1000 രൂപ പിഴ ചുമത്തുകയും ചെയ്യും. ഇത്തരത്തിൽ കാറുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾക്കാണ് ഇതിനകം പിഴ ചുമത്തിയത്.

സ്റ്റേഷൻ പരിസരത്ത് അനധികൃത പാർക്കിംഗ് വർധിച്ച സാഹചര്യത്തിലാണ് നടപടി കടുപ്പിച്ചത്. നിയമം ലംഘിച്ച് വാഹനങ്ങൾ നിർത്തിയിടുന്നവരെ കണ്ടെത്തി പിഴ ഈടാക്കുന്ന പ്രവർത്തനം തുടരുകയാണെന്ന് റെയിൽവേ പൊലീസ് അറിയിച്ചു.

റെയിൽവേ സ്റ്റേഷനിൽ ഔദ്യോഗിക പാർക്കിംഗ് കേന്ദ്രം പ്രവർത്തിക്കുന്നുണ്ട്. ഇവിടെ 24 മണിക്കൂറിന് ബൈക്കുകൾക്ക് 30 രൂപയും ഓട്ടോ, കാറുകൾക്ക് 100 രൂപയുമാണ് നിരക്ക്. ഈ സംവിധാനം ഉണ്ടായിട്ടും അനധികൃതമായി വാഹനം നിർത്തുന്നവർക്കെതിരെയാണ് ഇപ്പോൾ പിഴ ഈടാക്കുന്നത്.

മറ്റ് നിയമലംഘനങ്ങൾക്കും റെയിൽവേ സ്റ്റേഷനിൽ പിഴ ഈടാക്കുന്നുണ്ട്. ലൈൻ ക്രോസ് ചെയ്യുന്നതിന് 2000 രൂപയും പുകവലിക്കുന്നതിന് 2500 രൂപയുമാണ് പിഴ. യാത്രക്കാരും വാഹന ഉടമകളും നിയമങ്ങൾ പാലിക്കണമെന്നും ഔദ്യോഗിക പാർക്കിംഗ് കേന്ദ്രം തന്നെ ഉപയോഗിക്കണമെന്നും റെയിൽവേ പൊലീസ് അഭ്യർത്ഥിച്ചു.

English Summary: Thalassery railway police have started fining illegal parking at the railway station. Vehicles found parked illegally will be locked and fined Rs 1000. Several vehicles including cars have been fined. Official parking charge is Rs 30 for bikes and Rs 100 for autos and cars for 24 hours. Fine for crossing railway lines is Rs 2000 and for smoking is Rs 2500.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/382980/thalassery-railway-station-illegal-parking-fine-1000-rs-vehicles-locked)