---
title: "തലശ്ശേരി ജില്ലാ രൂപീകരണം കാലഘട്ടത്തിന്റെ ആവശ്യം കെ കെ മാരാർ ; തലശേരി ജില്ലാ രൂപീകരണ ആക്ഷൻ ഫോറം സെമിനാർ നടത്തി."
english_title: "Thalassery District Formation Need Of The Times KK Marar Seminar Action Forum"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/383078/thalassery-district-formation-seminar-kk-marar-action-forum"
published_at: "2026-09-17T11:47:00+05:30"
category: "Thalassery Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aab866d3333f_thalassery-district-formation-seminar-kk-marar-action-forum.jpg"
keywords: ["KK Marar", "Thalassery District Formation Action Forum", "Seminar"]
---

# തലശ്ശേരി ജില്ലാ രൂപീകരണം കാലഘട്ടത്തിന്റെ ആവശ്യം കെ കെ മാരാർ ; തലശേരി ജില്ലാ രൂപീകരണ ആക്ഷൻ ഫോറം സെമിനാർ നടത്തി.

> **Lead Summary:** തലശ്ശേരി ജില്ലാ രൂപീകരണം കാലഘട്ടത്തിന്റെ ആവശ്യം; തലശ്ശേരി ജില്ലാ രൂപീകരണ ആക്ഷൻ ഫോറം സെമിനാർ നടത്തി.തലശ്ശേരി ജില്ലാ രൂപീകരണം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ചരിത്രകാരനും ചിത്രകാരനുമായ കെ കെ മാരാർ പ്രസ്താവിച്ചു. തലശ്ശേരി ജില്ലാ രൂപീകരണ ആക്ഷൻ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തലശ്ശേരിയുടെ പ്രൗഢമായ ചരിത്ര പാരമ്പര്യവും 160 വർഷക്കാലം വടക്കേ മലബാറിന്റെ ആസ്ഥാനമായിരുന്ന കാര്യവും പരിഗണിച്ച് തലശ്ശേരി ജില്ലാ രൂപീകരണം നടക്കേണ്ടതുണ്ട് എന്ന് അദ്ദേഹം പറഞ്ഞു.

## Article Content

തലശ്ശേരി ജില്ലാ രൂപീകരണം കാലഘട്ടത്തിന്റെ ആവശ്യം; തലശ്ശേരി ജില്ലാ രൂപീകരണ ആക്ഷൻ ഫോറം സെമിനാർ നടത്തി.തലശ്ശേരി ജില്ലാ രൂപീകരണം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ചരിത്രകാരനും ചിത്രകാരനുമായ കെ കെ മാരാർ പ്രസ്താവിച്ചു. തലശ്ശേരി ജില്ലാ രൂപീകരണ ആക്ഷൻ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തലശ്ശേരിയുടെ പ്രൗഢമായ ചരിത്ര പാരമ്പര്യവും 160 വർഷക്കാലം വടക്കേ മലബാറിന്റെ ആസ്ഥാനമായിരുന്ന കാര്യവും പരിഗണിച്ച് തലശ്ശേരി ജില്ലാ രൂപീകരണം നടക്കേണ്ടതുണ്ട് എന്ന് അദ്ദേഹം പറഞ്ഞു.

ജില്ലാ രൂപീകരണത്തിന്റെ ആവശ്യകതയും ആയതിന്റെ രൂപരേഖയും വിശദമായി സമർപ്പിച്ചുകൊണ്ട് ഡോക്ടർ രാജീവ് നമ്പ്യാർ മുഖ്യപ്രഭാഷണം നടത്തി.

മേജർ പി. ഗോവിന്ദൻ, തലശ്ശേരി മുനിസിപ്പൽ കൗൺസിലർ റാഷിദ ടീച്ചർ തുടങ്ങി തലശ്ശേരിയിലെ വിവിധ സാംസ്കാരിക സാമൂഹിക സംഘടനാ പ്രതിനിധികൾ സംസാരിച്ചു. ജില്ലാ ആക്ഷൻ ഫോറം സെക്രട്ടറി മുഹമ്മദ് കാസിം അധ്യക്ഷത വഹിച്ചു. ആക്ഷൻ ഫോറം പ്രസിഡണ്ട് രഞ്ജിത്ത് രാഘവൻ സ്വാഗതവും കോഡിനേറ്റർ മുഹമ്മദ് അലി നന്ദിയും പറഞ്ഞു.

English Summary: Historian and artist K K Marar said that the formation of Thalassery district is the need of the times. He was inaugurating a seminar organized by the Thalassery District Formation Action Forum. He said that considering Thalassery's glorious historical heritage and the fact that it was the headquarters of North Malabar for 160 years, Thalassery district should be formed. Dr. Rajeev Nambiar delivered the keynote address detailing the necessity and outline of district formation. Major P. Govindan, Thalassery Municipal Councilor Rashida Teacher and representatives of various cultural and social organizations spoke. Forum secretary Muhammad Kasim presided, president Ranjith Raghavan welcomed and coordinator Muhammad Ali thanked.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/383078/thalassery-district-formation-seminar-kk-marar-action-forum)