---
title: "അനധികൃത സ്വത്ത് സമ്പാദന കേസിൽ  മുൻ ഡിജിപി ടോമിൻ തച്ചങ്കരി കുറ്റക്കാരൻ ; ശിക്ഷ അല്പ സമയത്തിനകം"
english_title: "Disproportionate Assets Case Former DGP Tomin Thachankary Found Guilty Kottayam Vigilance Court"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/383100/disproportionate-assets-case-former-dgp-tomin-thachankary-guilty-kottayam-vigilance-court"
published_at: "2026-09-17T13:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aaba0585def2_Tomin_Thachankary,_Disproportionate_Assets_Case,_Kottayam_Vigilance_Court,_Former_DGP,_Vigilance_Case.jpg"
keywords: ["Tomin Thachankary", "Disproportionate Assets Case", "Kottayam Vigilance Court", "Former DGP", "Vigilance Case"]
---

# അനധികൃത സ്വത്ത് സമ്പാദന കേസിൽ  മുൻ ഡിജിപി ടോമിൻ തച്ചങ്കരി കുറ്റക്കാരൻ ; ശിക്ഷ അല്പ സമയത്തിനകം

> **Lead Summary:** അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ ഡിജിപി ടോമിൻ തച്ചങ്കരി കുറ്റക്കാരൻ; ശിക്ഷ അല്പ സമയത്തിനകം.അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ ഡിജിപി ടോമിൻ തച്ചങ്കരി കുറ്റക്കാരൻ. കോട്ടയം വിജിലൻസ് കോടതിയുടേതാണ് വിധി. എന്തെങ്കിലും പറയാൻ ഉണ്ടോ എന്ന് ആരാഞ്ഞ കോടതിയോട് ടോമിൻ തച്ചങ്കരി ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി. രണ്ട് ദിവസം മുൻപ് നെഞ്ചുവേദന ഉണ്ടായെന്നും ശാരീരികമായി സുഖമില്ലെന്നും തച്ചങ്കരി പറഞ്ഞു. എന്നാൽ പരമാവധി ശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. ശിക്ഷാ വിധി 2 മണിക്ക് പ്രഖ്യാപിക്കും.

## Article Content

അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ ഡിജിപി ടോമിൻ തച്ചങ്കരി കുറ്റക്കാരൻ; ശിക്ഷ അല്പ സമയത്തിനകം.അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ ഡിജിപി ടോമിൻ തച്ചങ്കരി കുറ്റക്കാരൻ. കോട്ടയം വിജിലൻസ് കോടതിയുടേതാണ് വിധി. എന്തെങ്കിലും പറയാൻ ഉണ്ടോ എന്ന് ആരാഞ്ഞ കോടതിയോട് ടോമിൻ തച്ചങ്കരി ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി. രണ്ട് ദിവസം മുൻപ് നെഞ്ചുവേദന ഉണ്ടായെന്നും ശാരീരികമായി സുഖമില്ലെന്നും തച്ചങ്കരി പറഞ്ഞു. എന്നാൽ പരമാവധി ശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. ശിക്ഷാ വിധി 2 മണിക്ക് പ്രഖ്യാപിക്കും.

വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് വിധി പുറപ്പെടുവിച്ചിരിക്കുന്നത്. 2007ൽ ആണ് ടോമിൻ തച്ചങ്കരിക്കെതിരെ അനധികൃത സ്വത്ത് സമ്പാദന കേസ് രജിസ്റ്റർ ചെയ്തത്. 2003 മുതൽ 2007 വരെയുള്ള കാലയളവിൽ ജോലിയിലിരിക്കെ അനധികൃതമായി സ്വത്ത് സമ്പാദിച്ചു എന്നതാണ് കേസ്. വരുമാനത്തേക്കാൾ ഏകദേശം 135 ശതമാനത്തോളം അധിക സ്വത്ത് സമ്പാദനം നടത്തിയതായി കണ്ടെത്തിയിരുന്നു.

വരവ് തെളിയിക്കാനായി ടോമിൻ തച്ചങ്കരിക്ക് കഴിഞ്ഞിരുന്നില്ല. പക്ഷേ, ഇതുമായി ബന്ധപ്പെട്ട ചെലവുകളുടെ രേഖകൾ കണ്ടെത്താൻ വിജിലൻസിന് കഴിഞ്ഞു. പിന്നീട് 2013ലാണ് കേസിൽ വിജിലൻസ് കുറ്റപത്രം സമർപ്പിച്ചത്. അന്ന് എഡിജിപി ആയിരുന്ന ടോമിൻ തച്ചങ്കരിക്കെതിരെ നിരവധി ക്രമക്കേടുകളും പുറത്തുവന്നിരുന്നു. ഇപ്പോൾ വിജിലൻസ് സമർപ്പിച്ച രേഖകളെല്ലാം ശരിയാണെന്നുള്ള വിധിയാണ് കോടതി പുറപ്പെടുവിച്ചിരിക്കുന്നത്.

English Summary: Former DGP Tomin Thachankary has been found guilty in a disproportionate assets case by the Kottayam Vigilance Court. The court asked if he had anything to say, to which he cited health issues including chest pain two days ago. Prosecution sought maximum punishment and sentencing will be pronounced at 2 pm. The case was registered in 2007 for alleged illicit wealth accumulation between 2003 and 2007, with Vigilance finding assets 135 percent above known income. Thachankary failed to account for income sources while Vigilance traced expense records. Chargesheet was filed in 2013 when he was ADGP. The court has now upheld the Vigilance documents as valid.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/383100/disproportionate-assets-case-former-dgp-tomin-thachankary-guilty-kottayam-vigilance-court)