---
title: "എ.ബി.വി.പി പ്രവർത്തകൻ സച്ചിൻ ഗോപാൽ വധക്കേസ് ; വിചാരണ തലശേരി കോടതിയിൽ ഇന്ന് തുടങ്ങും"
english_title: "ABVP Worker Sachin Gopal Murder Case Trial Begins Today at Thalassery Court"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/383757/abvp-sachin-gopal-murder-case-trial-begins-thalassery-court-today"
published_at: "2026-09-22T09:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9e7bfb47b39_chala-gas-tanker-tragedy-lorry-owner-fined-1000-thalassery.jpg"
keywords: ["Sachin Gopal Murder Case", "ABVP Case Thalassery", "Thalassery Additional District Court", "Popular Front Case"]
---

# എ.ബി.വി.പി പ്രവർത്തകൻ സച്ചിൻ ഗോപാൽ വധക്കേസ് ; വിചാരണ തലശേരി കോടതിയിൽ ഇന്ന് തുടങ്ങും

> **Lead Summary:** തലശേരി: എ.ബി.വി.പി. പ്രവർ ത്തകൻ പുഴാതിയിലെ സച്ചിൻ ഗോപാൽ വധക്കേസിൻ്റെ വിചാരണ തലശ്ശേരി അഡീഷണൽ ജില്ലാ കോടതി (ഒന്ന്) ജഡി സി.ജെ. ഡെന്നി മുമ്പാകെ ചൊവ്വാഴ്ച തുടങ്ങും. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ 11 പേരാണ് പ്രതികൾ. കണ്ണൂർ പള്ളിക്കുന്നിൽ 2012 ജൂലായ് ആറിനാണ് സംഭവം. പരിക്കേറ്റ് ചികിത്സയലായിരുന്ന സച്ചിൻ സെപ്റ്റംബർ അഞ്ചിന് മരിച്ചു.

## Article Content

തലശേരി: എ.ബി.വി.പി. പ്രവർ ത്തകൻ പുഴാതിയിലെ സച്ചിൻ ഗോപാൽ വധക്കേസിൻ്റെ വിചാരണ തലശ്ശേരി അഡീഷണൽ ജില്ലാ കോടതി (ഒന്ന്) ജഡി സി.ജെ. ഡെന്നി മുമ്പാകെ ചൊവ്വാഴ്ച തുടങ്ങും. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ 11 പേരാണ് പ്രതികൾ. കണ്ണൂർ പള്ളിക്കുന്നിൽ 2012 ജൂലായ് ആറിനാണ് സംഭവം. പരിക്കേറ്റ് ചികിത്സയലായിരുന്ന സച്ചിൻ സെപ്റ്റംബർ അഞ്ചിന് മരിച്ചു.

സുഹൃത്തുക്കളുമായി സംസാരിക്കുകയായിരുന്ന സച്ചിനെ വാഹനത്തിലെത്തിയ ആക്രമികൾ കുത്തിക്കൊലപ്പെടുത്തിയെന്നാണ് കേസ്. കക്കാട് കുനിയിൽപ്പീടിക ചെറിയത്ത് വീട്ടിൽ മസ്ക്കൻ ഹൗസിൽ സി.വി. അസ്സർ (38), കക്കാട് ഹൈദ്രോസ് പള്ളിക്ക് സമീപം ചെക്യാട് ഹൗസിൽ സി. റഹീസ് (40), പള്ളിക്കുന്ന് ജയന്തി റോഡ് ദാറുൽഹുദയിൽ കെ.പി. മുഹമ്മദ് ഷഫീർ (33), കസനക്കോട്ട അങ്കണവാടിക്ക് സമീപം സുഹയിൽ മുഹമ്മദ് ഹസ്ബീർ ബിൻ ഹാഷിം (33), പുഴാതി കൂവ്വപ്പുറത്ത് ഹൗസിൽ കെ.പി. ഷമീർ (38), ചാലാട് വട്ടക്കണ്ടി ഹൗസിൽ ബി. മുഹമ്മദ് അനസ് (35), ന്യൂമാഹി ഉസ്സൻമൊട്ട സീനാഥ് മൻസിലിൽ കെ.വി. ലത്തീഫ് (51), പള്ളിയാം മൂല നേതാജി ക്ലബിന് സമീപം സുബൈദ മൻസിലിൽ പി.സി.

മുബാസ് (40), ചാലാട് പള്ളിക്കുന്ന് പഞ്ചായത്ത് നൗഫൽ കോട്ടേജിൽ പി.കെ. റനീഷ് (39), നാലുവയൽ ഷഹ്സിനാസിൽ വി. അംജിത്ത് (50), ബാലൻവൈദ്യർ റോഡ് കുണ്ടുവളപ്പിൽ ഹൗസിൽ മുഹമ്മദ് സക്കീം കൈസ് (44) എന്നിവരാണ് പ്രതികൾ. പ്രായപൂർത്തിയാ കാത്ത രണ്ട് കാമ്പസ് ഫ്രണ്ട് പ്രവർത്തകരും പ്രതികളാണ്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കെ. അജിത്ത്കുമാർ ഹാജരാകും. സി.ഐ.മാരായ ജോഷി ജോസ്, ടി.കെ. രത്നക മാർ, എസ്.ഐ. കെ. സനിൽകുമാർ എന്നിവർ അന്വേഷണം നടത്തി. സി.ഐ. എം.പി. ആസാദ് കുറ്റപത്രം നൽകി.

English Summary: The trial in the 2012 murder case of ABVP worker Sachin Gopal (21) of Puzhathi will begin on Tuesday at Thalassery Additional District Court-1 before Judge C.J. Denny. The prosecution alleges that Popular Front activists attacked Sachin at Pallikunnu on July 6, 2012, and he succumbed to injuries on September 5. Eleven accused are facing trial, with Public Prosecutor K. Ajith Kumar appearing for the prosecution.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/383757/abvp-sachin-gopal-murder-case-trial-begins-thalassery-court-today)