---
title: "യങ് മൈൻഡ്‌സ് ഇന്റർനാഷണൽ തലശേരി ടൗൺ ക്ലബ്ബ് ഓണാഘോഷവും ഗവർണേഴ്‌സ് വിസിറ്റും സംഘടിപ്പിച്ചു"
english_title: "Young Minds International Thalassery Town Club Onam Celebration and Governors Visit Held"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/383772/young-minds-international-thalassery-town-club-onam-celebration-governor-visit"
published_at: "2026-09-22T11:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab219d302d7c_1001420964.jpg"
keywords: ["Young Minds International", "Thalassery News", "Onam Celebration", "District Governor Visit", "Thalassery Town Club"]
---

# യങ് മൈൻഡ്‌സ് ഇന്റർനാഷണൽ തലശേരി ടൗൺ ക്ലബ്ബ് ഓണാഘോഷവും ഗവർണേഴ്‌സ് വിസിറ്റും സംഘടിപ്പിച്ചു

> **Lead Summary:** യങ് മൈൻഡ്‌സ് ഇന്റർനാഷണൽ തലശ്ശേരി ടൗൺ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷവും ഡിസ്ട്രിക്റ്റ് ഗവർണറുടെ ഔദ്യോഗിക സന്ദർശനവും തിരുവങ്ങാട് ജെ ലിങ്ക് ബിസിനസ്സ് ഹാളിൽ നടന്നു. ക്ലബ്ബ് പ്രസിഡന്റ് ഷബിൻ പുരുഷോത്തമൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

## Article Content

യങ് മൈൻഡ്‌സ് ഇന്റർനാഷണൽ തലശ്ശേരി ടൗൺ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷവും ഡിസ്ട്രിക്റ്റ് ഗവർണറുടെ ഔദ്യോഗിക സന്ദർശനവും തിരുവങ്ങാട് ജെ ലിങ്ക് ബിസിനസ്സ് ഹാളിൽ നടന്നു. ക്ലബ്ബ് പ്രസിഡന്റ് ഷബിൻ പുരുഷോത്തമൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

ഡിസ്ട്രിക്റ്റ് ഗവർണർ ബിജു ജോസഫ് മുഖ്യാതിഥിയായി പങ്കെടുത്തു. ക്ലബ്ബിന്റെ ഒരു വർഷത്തെ പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി റിജുൽ കെ ഡിസ്ട്രിക്റ്റ് ഗവർണർക്ക് ഒപ്പിടാനായി സമർപ്പിച്ചു. തുടർന്ന് ഡിസ്ട്രിക്റ്റ് ഗവർണർ ബിജു ജോസഫ്, വിശിഷ്ടാതിഥി ഡോ. രാജീവ് നായർ എന്നിവരെ പ്രസിഡന്റ് ഷബിൻ പുരുഷോത്തമൻ പൊന്നാടയണിയിച്ചും മൊമെന്റോ നൽകിയും ആദരിച്ചു. ഇതിനുശേഷം ക്ലബ്ബ് സ്പോൺസർ ചെയ്ത ബിസിനസ് എക്‌സലൻസ് അവാർഡ് (Business Excellence Award) flyavenue travel and tourism ceo റെനിൽ പുനത്തിലിന് ഡിസ്ട്രിക്റ്റ് ഗവർണർ സമ്മാനിച്ചു.

ഡിസ്ട്രിക്റ്റ് സെക്രട്ടറി അനീഷ് ടി.എസ്, ഡിസ്ട്രിക്റ്റ് ട്രഷറർ സുനീഷ് തോമസ്, ഡിസ്ട്രിക്റ്റ് ഗവർണർ ഇലക്ട് ബിജു ഫ്രാൻസിസ് എന്നിവരും വിവിധ ക്ലബ്ബുകളുടെ പ്രതിനിധികളും ചടങ്ങിൽ സംസാരിച്ചു.

വരുംവർഷത്തിൽ രക്തദാന ക്യാമ്പ്, സി.പി.ആർ പരിശീലനം, പുതിയ ബേബി ക്ലബ്ബുകളുടെ രൂപീകരണം, വിദ്യാർത്ഥികൾക്ക് പുസ്തക വിതരണം, സ്‌കൂൾ വിദ്യാർത്ഥികൾക്ക് കായിക ഉപകരണങ്ങൾ നൽകൽ തുടങ്ങിയ സേവന പദ്ധതികൾ നടപ്പിലാക്കാൻ യോഗം തീരുമാനിച്ചു. ട്രഷറർ റിജേഷ് കെ.കെ നന്ദി രേഖപ്പെടുത്തി. തുടർന്ന് അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും കലാപരിപാടികളും പരമ്പരാഗത ഓണസദ്യയും നടന്നു

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/383772/young-minds-international-thalassery-town-club-onam-celebration-governor-visit)