---
title: "അനധികൃത വാഹന പാർക്കിങ് ; ഒരാഴ്ച കൊണ്ട് ഖജനാവിലെത്തിയത് ഒരു കോടി എട്ടുലക്ഷം രൂപ..!"
english_title: "Kerala Police Collects Over One Crore Fine for Illegal Parking in One Week"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/383774/kerala-illegal-parking-fine-one-crore-one-week-32385-vehicles"
published_at: "2026-09-22T12:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab221ba552a3_kerala-illegal-parking-fine-one-crore-one-week-32385-vehicles.jpg"
keywords: []
---

# അനധികൃത വാഹന പാർക്കിങ് ; ഒരാഴ്ച കൊണ്ട് ഖജനാവിലെത്തിയത് ഒരു കോടി എട്ടുലക്ഷം രൂപ..!

> **Lead Summary:** സംസ്ഥാനത്തെ വിവിധ പാതകളിൽ അനധികൃതമായി വാഹനം പാർക്ക് ചെയ്തതിന് 1,08,43,600 രൂപ പിഴ ഈടാക്കി. 32,385 വാഹനങ്ങളിൽ നിന്നായാണ് പിഴ. ഗതാഗതതടസ്സവും റോഡപകടങ്ങളും കുറയ്ക്കാൻ കേരള പോലീസിൻ്റെ ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി മാനേജ്മെന്റ് വിഭാഗം ഏഴുദിവസം നടത്തിയ പരിശോധനയിലാണ് നിയമലംഘനങ്ങൾ കണ്ടെത്തിയത്.

## Article Content

സംസ്ഥാനത്തെ വിവിധ പാതകളിൽ അനധികൃതമായി വാഹനം പാർക്ക് ചെയ്തതിന് 1,08,43,600 രൂപ പിഴ ഈടാക്കി. 32,385 വാഹനങ്ങളിൽ നിന്നായാണ് പിഴ. ഗതാഗതതടസ്സവും റോഡപകടങ്ങളും കുറയ്ക്കാൻ കേരള പോലീസിൻ്റെ ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി മാനേജ്മെന്റ് വിഭാഗം ഏഴുദിവസം നടത്തിയ പരിശോധനയിലാണ് നിയമലംഘനങ്ങൾ കണ്ടെത്തിയത്.

സംസ്ഥാനപാതക ളിൽ 8,764, ദേശീയപാതകളിൽ 8,441, മറ്റു പാതക ളിൽ 15,180 എന്നിങ്ങനെയാണ് നിയമലംഘനങ്ങ ളുടെ കണക്ക്. ട്രാഫിക് നോർത്ത് സോൺ, സൗത്ത് സോൺ എസ്.പി.മാരുടെ മേൽനോട്ടത്തിൽ ജില്ലാ ട്രാഫിക് നോഡൽ ഓഫീസർമാരുമായി സഹകരിച്ചായിരുന്നു പരിശോധനകൾ. ഗതാഗത നിയമലംഘനം ശ്രദ്ധയിൽപ്പെട്ടാൽ 9747001099 എന്ന ശുഭയാത്ര വാട്സാപ്പ് നമ്പരിൽ അറിയിക്കാം.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/383774/kerala-illegal-parking-fine-one-crore-one-week-32385-vehicles)