---
title: "വരുന്നു, തീവ്ര മഴ ; കണ്ണൂർ, കാസർകോട് ജില്ലകൾ  ഓറഞ്ച് അലർട്ടിലേക്ക് മാറി"
english_title: "Heavy Rain Alert Kannur Kasaragod Orange Alert IMD Warning"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/384069/heavy-rain-kannur-kasaragod-orange-alert-imd"
published_at: "2026-09-24T18:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fc97a86fccb_mazha.jpg"
keywords: ["Rain Alert", "Kannur Orange Alert", "Kasaragod Orange Alert", "IMD", "Depression Bay of Bengal", "Kerala Rain"]
---

# വരുന്നു, തീവ്ര മഴ ; കണ്ണൂർ, കാസർകോട് ജില്ലകൾ  ഓറഞ്ച് അലർട്ടിലേക്ക് മാറി

> **Lead Summary:** ബംഗാൾ ഉൾക്കടലിലെ അതിതീവ്ര ന്യൂനമർദത്തിൻ്റെ സ്വാധീനത്തിൽ വടക്കൻ കേരളത്തിൽ അതിശക്തമായ മഴ. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഉച്ചയ്ക്ക് മുതൽ തുടങ്ങിയ മഴയ്ക്ക് ശമനമില്ല. രാത്രിയിലും മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചു.

## Article Content

ബംഗാൾ ഉൾക്കടലിലെ അതിതീവ്ര ന്യൂനമർദത്തിൻ്റെ സ്വാധീനത്തിൽ വടക്കൻ കേരളത്തിൽ അതിശക്തമായ മഴ. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഉച്ചയ്ക്ക് മുതൽ തുടങ്ങിയ മഴയ്ക്ക് ശമനമില്ല. രാത്രിയിലും മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചു.

അതിശക്തമായ മഴയാണ് ഇവിടെ പ്രവചിക്കുന്നത്. നാളെ കൂടി ഈ ജില്ലകളിൽ മഴ തുടരുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കോഴിക്കോട് ജില്ലയിൽ രാത്രിയിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും പ്രവചിക്കുന്നു.

ഇന്ന് വൈകുന്നേരത്തോടെ തീവ്ര ന്യൂന മർദത്തിൻ്റെ ശക്തി ക്രമേണ കുറഞ്ഞ് ന്യൂന മർദമായി (Depression) ആയി മാറാനും സാധ്യതയുണ്ട്. തുടർന്ന്, വടക്ക്- വടക്കുപടിഞ്ഞാറൻ ദിശയിലുള്ള സഞ്ചാരം തുടരുന്നതിനൊപ്പം അടുത്ത 24 മണിക്കൂറിനുള്ളിൽ ഇതിൻ്റെ ശക്തി ക്രമേണ കുറയുകയുമെന്ന് കരുതുന്നു. നാളെ കണ്ണൂർ, കാസർകോട്, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലെർട്ട് മുന്നറിയിപ്പ് നൽകി.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/384069/heavy-rain-kannur-kasaragod-orange-alert-imd)