---
title: "പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ യുവാവിന് 25 വർഷം തടവ്"
english_title: "Minor Girl Sexual Assault Pregnancy Case Youth Gets 25 Years Jail Kalpetta Court"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/384115/minor-girl-assault-pregnancy-case-25-years-jail-kalpetta"
published_at: "2026-09-25T10:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab6013e76283_Untitled-3_copy.jpg"
keywords: []
---

# പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ യുവാവിന് 25 വർഷം തടവ്

> **Lead Summary:** കൽപ്പറ്റ: പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ യുവാവിന് 25 വർഷം തടവും 1,10,000 രൂപ പിഴയും ശിക്ഷ. പനമരത്തിനടുത്ത് നടവയൽ നെല്ലിയമ്പം കായക്കുന്ന് കീടക്കാട്ട് വീട്ടിൽ ഹാഷിക്ക് റഹ്മാൻ നെയാണ് കൽപ്പറ്റ അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി (ഒന്ന്) ജഡ്ജി പി. സെയ്തലവി ശിക്ഷിച്ചത്.

## Article Content

കൽപ്പറ്റ: പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ യുവാവിന് 25 വർഷം തടവും 1,10,000 രൂപ പിഴയും ശിക്ഷ. പനമരത്തിനടുത്ത് നടവയൽ നെല്ലിയമ്പം കായക്കുന്ന് കീടക്കാട്ട് വീട്ടിൽ ഹാഷിക്ക് റഹ്മാൻ നെയാണ് കൽപ്പറ്റ അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി (ഒന്ന്) ജഡ്ജി പി. സെയ്തലവി ശിക്ഷിച്ചത്.

മീനങ്ങാടി പൊലീസ് സ്റ്റേഷനിൽ 2022ൽ രജിസ്റ്റർ ചെയ്ത കേസിലാണ് ഐപിസി, പോക്സോ നിയമങ്ങളിലെ വിവിധ വകുപ്പുകൾ പ്രകാരം കോടതി ശിക്ഷ വിധിച്ചത്.

2021, 2022 വർഷങ്ങളിലായി പ്രതി കുട്ടിയെ ലൈംഗികാതിക്രമത്തിനിരയാക്കിയെന്നാണ് കേസ്. തുടർന്ന് കുട്ടി ഗർഭിണിയായതോടെയാണ് സംഭവം പുറത്തറിയുകയും പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തത്.കേസിന്റെ ആദ്യ അന്വേഷണത്തിനിടെ അന്നത്തെ മീനങ്ങാടി ഇൻസ്പെക്ടർ എം. സനൽ രാജിന്റെ നേതൃത്വത്തിലുള്ള അന്വേഷണം പുരോഗമിക്കവെ പ്രതി വിദേശത്തേക്ക് കടന്നതായി പൊലീസ് അറിയിച്ചു.

തുടർന്ന് ഇയാൾക്കെതിരെ ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചു. 2024ൽ കരിപ്പൂർ വിമാനത്താവളത്തിലെത്തിയപ്പോൾ പ്രതിയെ പൊലീസ് പിടികൂടി.

തുടർന്ന് അന്നത്തെ ഇൻസ്പെക്ടർ എസ്.എച്ച്.ഒ എ. സന്തോഷ്‌കുമാർ കേസിന്റെ തുടരന്വേഷണം നടത്തി കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ടി.ജി. മോഹൻദാസ് ഹാജരായി.

English Summary: In Wayanad, Kalpetta Additional District and Sessions Court (One) Judge P. Saithalavi sentenced 28-year-old Hashik Rahman of Keedakkattu House, Kayakkunnu, Nelliyampam, Nadavayal near Panamaram, to 25 years imprisonment and Rs 1,10,000 fine for sexually assaulting a minor girl and making her pregnant. Case was registered at Meenangadi police station in 2022 under IPC and POCSO sections for assaults in 2021-2022. Accused had fled abroad during initial probe by Inspector M. Sanal Raj, Look Out Circular was issued, and he was arrested at Karipur airport in 2024. Further probe by SHO A. Santhosh Kumar led to charge sheet. Prosecutor TG Mohandas appeared for prosecution.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/384115/minor-girl-assault-pregnancy-case-25-years-jail-kalpetta)