---
title: "കണ്ണൂർ ആറളത്ത് ഭീതി പരത്തുന്ന കെഎം വൺ മോഴയെ പിടികൂടാൻ ഓപ്പറേഷൻ മഖ്ന ദൗത്യം തുടങ്ങി; കുങ്കിയാനകൾ എത്തി"
english_title: "Operation Makhna Mission to Capture KM One Elephant Begins in Aralam Kannur"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/384253/operation-makhna-km-one-elephant-aralam-kannur"
published_at: "2026-09-26T11:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab75f07c869b_operation-makhna-mission-km-one-elephant-aralam-kannur.jpg"
keywords: ["KM One Elephant", "Aralam Kannur", "Operation Makhna", "Kumki Elephants", "Forest Department"]
---

# കണ്ണൂർ ആറളത്ത് ഭീതി പരത്തുന്ന കെഎം വൺ മോഴയെ പിടികൂടാൻ ഓപ്പറേഷൻ മഖ്ന ദൗത്യം തുടങ്ങി; കുങ്കിയാനകൾ എത്തി

> **Lead Summary:** കണ്ണൂർ: കണ്ണൂർ ആറളത്ത് ജനങ്ങൾക്ക് ഭീതി വിതയ്ക്കുന്ന കെഎം വൺ എന്ന മോഴയെ പിടികൂടാനുള്ള ഓപ്പറേഷൻ മഖ്ന ദൗത്യത്തിന് തുടക്കമായതായി വനം വകുപ്പ് അറിയിച്ചു. ദൗത്യത്തിനായി വിക്രം, ഭരത് എന്നീ കുങ്കിയാനകളെ ഇന്നലെ രാത്രി ആറളത്ത് എത്തിച്ചു. ഉണ്ണികൃഷ്ണൻ എന്ന കുങ്കിയാനയെ കൂടി വയനാട്ടിൽ നിന്ന് ഉടൻ എത്തിക്കുമെന്നും അധികൃതർ അറിയിച്ചു.

## Article Content

കണ്ണൂർ: കണ്ണൂർ ആറളത്ത് ജനങ്ങൾക്ക് ഭീതി വിതയ്ക്കുന്ന കെഎം വൺ എന്ന മോഴയെ പിടികൂടാനുള്ള ഓപ്പറേഷൻ മഖ്ന ദൗത്യത്തിന് തുടക്കമായതായി വനം വകുപ്പ് അറിയിച്ചു. ദൗത്യത്തിനായി വിക്രം, ഭരത് എന്നീ കുങ്കിയാനകളെ ഇന്നലെ രാത്രി ആറളത്ത് എത്തിച്ചു. ഉണ്ണികൃഷ്ണൻ എന്ന കുങ്കിയാനയെ കൂടി വയനാട്ടിൽ നിന്ന് ഉടൻ എത്തിക്കുമെന്നും അധികൃതർ അറിയിച്ചു.

കെഎം വൺ ആന ഇപ്പോൾ ഉൾവനത്തിലാണ് ഉള്ളതെന്നാണ് വനം വകുപ്പിന്റെ വിവരം. ആനയെ കണ്ടെത്തുന്നതിനായി വനം വകുപ്പ് ഉദ്യോഗസ്ഥർ ഇന്ന് തെരച്ചിൽ നടത്തും. ആനയെ ജനവാസ മേഖലയ്ക്ക് അടുത്ത് എത്തിച്ച ശേഷമാകും മയക്കുവെടി വയ്ക്കുകയെന്നാണ് തീരുമാനം. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ മയക്കുവെടി വയ്ക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

ആനയെ പിടികൂടിയ ശേഷം പാർപ്പിക്കാനുള്ള ക്രാളിന്റെ നിർമാണം പൂർത്തിയായതായും വനം വകുപ്പ് അറിയിച്ചു. ആനയുടെ ആക്രമണത്തെ തുടർന്ന് ആറളത്തുകാർ ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു. ഇതേ തുടർന്നാണ് ഓപ്പറേഷൻ മഖ്ന ദൗത്യത്തിന് വനം വകുപ്പ് തീരുമാനിച്ചത്.

English Summary: Forest Department has launched Operation Makhna to capture KM One elephant causing panic in Aralam, Kannur. Kumki elephants Vikram and Bharat reached Aralam on night of 25.09.26, and Unnikrishnan from Wayanad will arrive soon. Officials said KM One is now inside deep forest and search to locate it will be held today. Tranquilizing is planned for Monday or Tuesday after bringing it near human habitat. Kraal construction is complete.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/384253/operation-makhna-km-one-elephant-aralam-kannur)