---
title: "തലശേരി സൗത്ത് ഉപജില്ലാ വാർത്താ വായനാ മത്സരം ; ഹയർ സെക്കണ്ടറി  വിഭാഗത്തിൽ മുബാറക്ക് ഹയർസെക്കന്ററിയും ,  സേക്രഡ് ഹാർട്ട് ഹയർസെക്കണ്ടറിയും ജേതാക്കൾ"
english_title: "Thalassery South News Reading Competition HSS Section Mubarak HSS And Sacred Heart Winners"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/384588/thalassery-south-news-reading-hss-mubarak-sacred-heart-winners"
published_at: "2026-09-28T19:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aba798b8981f_Untitled-8_copy.jpg"
keywords: ["Thalassery South HSS News Reading", "Mubarak HSS Thalassery", "Sacred Heart HSS", "New Mahe MM HSS"]
---

# തലശേരി സൗത്ത് ഉപജില്ലാ വാർത്താ വായനാ മത്സരം ; ഹയർ സെക്കണ്ടറി  വിഭാഗത്തിൽ മുബാറക്ക് ഹയർസെക്കന്ററിയും ,  സേക്രഡ് ഹാർട്ട് ഹയർസെക്കണ്ടറിയും ജേതാക്കൾ

> **Lead Summary:** തലശേരി: തലശേരി സൗത്ത് ഉപജില്ലാ വാർത്താ വായനാ മത്സരം ന്യൂമാഹി എം എം ഹയർ സെക്കന്ററി സ്കൂളിൽ നടന്നു. ഹൈസ്ക്കൂൾ വിഭാഗത്തിൽ പാലയാട് ജി.എച്ച്.എസ്.എസിലെ സി.ധ്യാനയും, സേക്രഡ് ഹാർട്ട് ഹയർ സെക്കന്ററി സ്കൂളിലെ ഹിബ ഫാത്തിമയും, ഹയർ സെക്കന്ററി വിഭാഗത്തിൽ തലശേരി മുബാറക്ക് ഹയർ സെക്കന്ററിയിലെ ഐദ ജലീലും, സേക്രട്ട് ഹാർട്ട് ഹയർ സെക്കന്ററിയിലെ ഫാത്തിമ റിയാസും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി.

## Article Content

തലശേരി: തലശേരി സൗത്ത് ഉപജില്ലാ വാർത്താ വായനാ മത്സരം ന്യൂമാഹി എം എം ഹയർ സെക്കന്ററി സ്കൂളിൽ നടന്നു. ഹൈസ്ക്കൂൾ വിഭാഗത്തിൽ പാലയാട് ജി.എച്ച്.എസ്.എസിലെ സി.ധ്യാനയും, സേക്രഡ് ഹാർട്ട് ഹയർ സെക്കന്ററി സ്കൂളിലെ ഹിബ ഫാത്തിമയും, ഹയർ സെക്കന്ററി വിഭാഗത്തിൽ തലശേരി മുബാറക്ക് ഹയർ സെക്കന്ററിയിലെ ഐദ ജലീലും, സേക്രട്ട് ഹാർട്ട് ഹയർ സെക്കന്ററിയിലെ ഫാത്തിമ റിയാസും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി.

ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സി.പി പ്രീത ഉദ്ഘാടനം ചെയ്തു. എം എം ഹയർ സെക്കന്ററി പ്രിൻസിപ്പൽ ദീപ കുര്യാക്കോസ് അധ്യക്ഷയായി. സോഷ്യൽ സയൻസ് ക്ലബ് സെക്രട്ടറി സന്തോഷ് ഇല്ലോളിൽ, പ്രധാനധ്യാപകൻ എംപി ബാബു, പ്രോഗ്രാം കൺവീനർ പി.എം സുധീഷ്, ജോ.സെക്രട്ടറി കെ. റനീഷ് എന്നിവർ സംസാരിച്ചു.

കെ.വി പ്രകാശൻ, പ്രഭാകരൻ, മാധ്യമ പ്രവർത്തകൻ സന്ദീപ് ഉണ്ണി എന്നിവർ വിധി കർത്താക്കളായി. ഹൈസ്ക്കൂൾ വിഭാഗത്തിൽ 9 ഉം, ഹയർ സെക്കന്ററി വിഭാഗത്തിൽ നാലും വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തു. മാധ്യമ രംഗത്തോടുള്ള പുതിയ തലമുറയുടെ താത്പര്യം പ്രകടമാക്കുന്നതായിരുന്നു വാർത്താ വായനാ മത്സരം.

English Summary: Thalassery South sub-district news reading competition was held at New Mahe MM HSS. In HSS category, Aida Jaleel of Mubarak HSS Thalassery won first and Fathima Riyas of Sacred Heart HSS won second. In high school, C. Dhyana of Palayad GHSS and Hiba Fathima of Sacred Heart won first and second. DEO CP Preetha inaugurated, Principal Deepa Kuriyakose presided. KV Prakasan, Prabhakaran and journalist Sandeep Unni were judges.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/384588/thalassery-south-news-reading-hss-mubarak-sacred-heart-winners)