---
title: "ചീഫ് ഇലക്ഷൻ കമ്മീഷണറെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂരിൽ കോൺഗ്രസ് മാർച്ച്; ആർ എസ് പോസ്റ്റോഫീസിലേക്ക് പ്രതിഷേധം"
english_title: "Congress March Kannur RS Post Office Demand Removal Chief Election Commissioner Gyanesh Kumar"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/384706/congress-march-kannur-rs-post-office-election-commissioner"
published_at: "2026-09-29T14:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abb81641a362_Untitled-3_copy.jpg"
keywords: ["Kannur Congress March", "RS Post Office Protest", "Election Commission Chief", "Rajmohan Unnithan"]
---

# ചീഫ് ഇലക്ഷൻ കമ്മീഷണറെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂരിൽ കോൺഗ്രസ് മാർച്ച്; ആർ എസ് പോസ്റ്റോഫീസിലേക്ക് പ്രതിഷേധം

> **Lead Summary:** കണ്ണൂർ : ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കുക, തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങൾ നിഷ്പക്ഷമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ ആർ എസ് പോസ്റ്റോഫീസിലേക്ക് മാർച്ച് നടത്തി.

## Article Content

കണ്ണൂർ : ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കുക, തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങൾ നിഷ്പക്ഷമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ ആർ എസ് പോസ്റ്റോഫീസിലേക്ക് മാർച്ച് നടത്തി.

രാജ്മോഹൻ ഉണ്ണിത്താൻ എംപി സമരം ഉദ്ഘാടനം ചെയ്തു. ഡിസിസി പ്രസിഡന്റ് അഡ്വക്കറ്റ് മാർട്ടിൻ ജോർജ് അധ്യക്ഷത വഹിച്ചു. വി എ നാരായണൻ, അഡ്വക്കറ്റ് റഷീദ് കവ്വായി, ജോഷി കണ്ടത്തിൽ എന്നിവർ സംസാരിച്ചു. മേയർ അഡ്വക്കറ്റ് പി ഇന്ദിര, കെ പ്രമോദ്, വിജിൽ മോഹനൻ, മുഹമ്മദ് ബ്ലാത്തൂർ, വി വി പുരുഷോത്തമൻ തുടങ്ങിയവർ നേതൃത്വം നൽകി.

English Summary: Kannur District Congress Committee organized a march to Kannur RS Post Office demanding removal of Chief Election Commissioner Gyanesh Kumar and neutral functioning of Election Commission. The protest was inaugurated by MP Rajmohan Unnithan, presided over by DCC President Adv Martin George. Leaders including VA Narayanan, Adv Rasheed Kavvayi, Joshi Kandathil spoke, with Mayor Adv P Indira and others leading.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/384706/congress-march-kannur-rs-post-office-election-commissioner)