---
title: "ആദ്യ തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് തിരിച്ചുവരവ്; വിജയത്തെ പോലെ മധുരമുണ്ട് ഈ തോൽവിക്കുമെന്ന് മുഹമ്മദ് റിയാസ്"
english_title: " LDF Comeback Local Body Bypoll 38 Wards Mohammed Riyas Facebook Post UDF Setback"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/384708/ldf-bypoll-comeback-38-wards-mohammed-riyas-facebook-post"
published_at: "2026-09-29T14:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abb829149b55_ldf-bypoll-comeback-38-wards-mohammed-riyas-facebook-post.jpg"
keywords: ["Kerala Bypoll Result", "LDF 18 UDF 19", "Kuttichira Ward", "Mohammed Riyas Facebook"]
---

# ആദ്യ തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് തിരിച്ചുവരവ്; വിജയത്തെ പോലെ മധുരമുണ്ട് ഈ തോൽവിക്കുമെന്ന് മുഹമ്മദ് റിയാസ്

> **Lead Summary:** മുഖ്യമന്ത്രിയായി വി.ഡി. സതീശൻ അധികാരമേറ്റ ശേഷമുള്ള ആദ്യ തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് ഉജ്വല തിരിച്ചുവരവ്. 38 വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ 18 സീറ്റുകളിൽ എൽഡിഎഫ് വിജയിച്ചപ്പോൾ 19 സീറ്റുകളിൽ യുഡിഎഫ് വിജയിച്ചു.

## Article Content

മുഖ്യമന്ത്രിയായി വി.ഡി. സതീശൻ അധികാരമേറ്റ ശേഷമുള്ള ആദ്യ തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് ഉജ്വല തിരിച്ചുവരവ്. 38 വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ 18 സീറ്റുകളിൽ എൽഡിഎഫ് വിജയിച്ചപ്പോൾ 19 സീറ്റുകളിൽ യുഡിഎഫ് വിജയിച്ചു.

യുഡിഎഫിനേറ്റ തിരിച്ചടിയിൽ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് പി.എ മുഹമ്മദ് റിയാസ് എംഎൽഎ. വിജയത്തെ പോലെ മധുരമുണ്ട് ഈ തോൽവിക്കുമെന്ന് പി.എ മുഹമ്മദ് റിയാസ് ഫേസ്ബുക്കിൽ കുറിച്ചു.

സീറ്റുകൾ പിടിച്ചെടുത്ത് എൽഡിഎഫ് തേരോട്ടം; തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് വൻ തിരിച്ചടി. 2273 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ലീഗ് വിജയിച്ച അതേ കോഴിക്കോട് കോർപ്പറേഷനിലെ കുറ്റിച്ചിറ വാർഡിൽ ഇത്തവണ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് ഭൂരിപക്ഷം 436 വോട്ടിലേക്ക് ചുരുങ്ങി.

ജനവിരുദ്ധ യുഡിഎഫ് സർക്കാർ നിലപാടുകളും, മതനിരപേക്ഷതയിൽ വെള്ളം ചേർത്ത് ബി.ജെ.പി രാഷ്ട്രീയത്തോടുള്ള സംസ്ഥാന സർക്കാരിന്റെ മൃദുസമീപനവും യുഡിഎഫ് പരമ്പരാഗത വോട്ടർമാർ ഉൾപ്പെടെ എൽഡിഎഫിന് വോട്ട് ചെയ്തതിന് കാരണമായിട്ടുണ്ട്.

യു.ഡി.എഫിന്റെ ശക്തികേന്ദ്രത്തിൽ ഈ മുന്നേറ്റം സാധ്യമാക്കിയ സഖാക്കൾക്കും വോട്ടർമാർക്കും അഭിവാദ്യങ്ങളെന്നും മുഹമ്മദ് റിയാസ് ഫേസ്ബുക്കിൽ കുറിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/384708/ldf-bypoll-comeback-38-wards-mohammed-riyas-facebook-post)