---
title: "വി.ഡി സതീശൻ - പിണറായി കൂട്ടുകെട്ട് ;   തലശേരിയിൽ കോലം കത്തിച്ച് പ്രതിഷേധം നടത്തി ബിജെപി"
english_title: "VD Satheesan Pinarayi Nexus Allegation BJP Protest Effigy Burning Thalassery"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/384804/vd-satheesan-pinarayi-nexus-bjp-protest-effigy-thalassery"
published_at: "2026-09-30T10:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abc913dc26df_vd-satheesan-pinarayi-nexus-bjp-protest-effigy-thalassery.jpg"
keywords: ["VD Satheesan Pinarayi Nexus", "BJP Thalassery Protest", "TP Jayachandran", "Karimanl Mineral Sand Case CMRL"]
---

# വി.ഡി സതീശൻ - പിണറായി കൂട്ടുകെട്ട് ;   തലശേരിയിൽ കോലം കത്തിച്ച് പ്രതിഷേധം നടത്തി ബിജെപി

> **Lead Summary:** തലശേരി: വി.ഡി സതീശൻ പിണറായി വിജയൻ കൂട്ടുകെട്ടിനെതിരെ ബിജെപി കണ്ണൂർ സൗത്ത് ജില്ലയുടെ നേതൃത്വത്തിൽ കോലം കത്തിച്ച് പ്രതിഷേധം നടത്തി. തലശ്ശേരി രാമകൃഷ്ണ മന്ദിര സമീപത്തു നിന്നും പ്രകടനം ആരംഭിച്ച് തലശ്ശേരിയിൽ പുതിയ ബസ് സ്റ്റാൻഡിൽ സമാപിക്കുകയായിരുന്നു. പ്രതിഷേധ പരിപാടി ബിജെപി സംസ്ഥാന വക്താവ് ടി പി ജയചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

## Article Content

തലശേരി: വി.ഡി സതീശൻ പിണറായി വിജയൻ കൂട്ടുകെട്ടിനെതിരെ ബിജെപി കണ്ണൂർ സൗത്ത് ജില്ലയുടെ നേതൃത്വത്തിൽ കോലം കത്തിച്ച് പ്രതിഷേധം നടത്തി. തലശ്ശേരി രാമകൃഷ്ണ മന്ദിര സമീപത്തു നിന്നും പ്രകടനം ആരംഭിച്ച് തലശ്ശേരിയിൽ പുതിയ ബസ് സ്റ്റാൻഡിൽ സമാപിക്കുകയായിരുന്നു. പ്രതിഷേധ പരിപാടി ബിജെപി സംസ്ഥാന വക്താവ് ടി പി ജയചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

കൊല്ലം മേഖലകളിലുള്ള വിലമതിക്കാനാവാത്ത ധാതു ദ്രവ്യ നിക്ഷേപങ്ങൾ കൊണ്ട് സമ്പന്നമായ കേരളത്തിന്റെ പൊതു സ്വത്തായ കരിമണൽ കൊള്ള ചെയ്യാൻ ഒത്താശ ചെയ്യുകയായിരുന്നു പിണറായിയും കൂട്ടരും എന്ന് അദ്ദേഹം പറഞ്ഞു.

കേരള സംസ്ഥാനത്തിലെ മുഴുവൻ കടങ്ങളും തീർക്കാനും ഭാവി കേരളത്തിൻ്റെ മൊത്തം വികസന പ്രവർത്തനങ്ങൾക്കാവശ്യമായ കോടിക്കണക്കിന് രൂപയുടെ ആസ്തിയുമായ കരിമണൽ സി എം ആർ എൽ കമ്പനി യുമായി നടത്തിയ വഴിവിട്ട പ്രവർത്തനങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മകളെ പുറം വാതിലിലൂടെ എകെജി സെന്ററിന്റെ വിലാസത്തിൽ ഒരു കടലാസ് കമ്പനി ഉണ്ടാക്കി പിണറായി കുടുംബത്തിനു കോടികൾ കൈക്കൂലിപ്പണം കൈപ്പറ്റാനുള്ള നീക്കമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

പ്രതിഷേധ പരിപാടിയിൽ ബിജെപി കണ്ണൂർ സൗത്ത് ജില്ല പ്രസിഡണ്ട് ബിജു ഏളക്കുഴി അദ്യക്ഷനായി, ജില്ല വൈസ് പ്രസിഡണ്ടുമാർ കെ ബി പ്രജീൽ, എം പി സുമേഷ്, സി പി സംഗീത ജില്ല ജനറൽ സെക്രട്ടറിമാർ എം ആർ സുരേഷ്, അഡ്വ: ഷിജിലാൽ, വി പി ഷാജി മാസ്റ്റർ ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി വിജയൻ വട്ടിപ്രം സംസ്ഥാന സമിതി അംഗം ഒ നിധീഷ് ജില്ല സെക്രട്ടറിമാർ ഹരീഷ് ബാബു, പ്രീത പ്രദീപ് തലശ്ശേരി മണ്ഡലം പ്രസിഡണ്ട് കെ ലിജേഷ്, ജന: സെക്രട്ടറി എ പി നിശാന്ത് തുടങ്ങിയവർ പങ്കെടുത്തു.

English Summary: BJP Kannur South district staged effigy burning protest in Thalassery alleging VD Satheesan-Pinarayi Vijayan nexus. Protest march from Ramakrishna Mandir to New Bus Stand, inaugurated by BJP state spokesperson TP Jayachandran Master, who alleged collusion to loot Kerala's public mineral wealth of beach sand and linked CMRL company dealings to AKG Centre paper company to receive bribes for Pinarayi family. District president Biju Elakkuzhi presided, several BJP leaders attended.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/384804/vd-satheesan-pinarayi-nexus-bjp-protest-effigy-thalassery)