---
title: "‘ഓപ്പറേഷൻ തണ്ടർ’ ;  മട്ടന്നൂരിൽ  2.809 ഗ്രാം എംഡിഎംഎയുമായി തലശേരി  സ്വദേശിയുൾപ്പടെ രണ്ട് ഡോക്ടർമാർ അറസ്റ്റിൽ, ആഡംബര താർ ജീപ്പും പിടികൂടി"
english_title: "Mattannur Operation Thunder MDMA Two Doctors Arrested Thalassery Thar Jeep Seized"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/384865/mattannur-operation-thunder-mdma-doctors-arrested-thalassery-thar-jeep"
published_at: "2026-09-30T14:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abccb8e9695e_mattannur-operation-thunder-mdma-doctors-arrested-thalassery-thar-jeep.jpg"
keywords: ["Mattannur MDMA Arrest", "Thalassery Doctor MDMA Case", "Operation Thunder Excise", "Sky Palace Bar Raid"]
---

# ‘ഓപ്പറേഷൻ തണ്ടർ’ ;  മട്ടന്നൂരിൽ  2.809 ഗ്രാം എംഡിഎംഎയുമായി തലശേരി  സ്വദേശിയുൾപ്പടെ രണ്ട് ഡോക്ടർമാർ അറസ്റ്റിൽ, ആഡംബര താർ ജീപ്പും പിടികൂടി

> **Lead Summary:** തലശേരി: മട്ടന്നൂരിൽ ഓപ്പറേഷൻ തണ്ടറിൽ 2.809 ഗ്രാം എംഡിഎംഎയുമായി രണ്ട് ഡോക്ടർമാർ അറസ്റ്റിൽ. മലപ്പുറം പുതുപൊന്നാനി പാലക്കൽ വീട്ടിൽ ഡോ. ഇർഷാദ് എച്ച്.എ. , തലശ്ശേരി വടക്കുമ്പാട് കൂളിബസാറിലെ സദ്മത്തിൽ ഡോ. സിദ്ധാർത്ഥ് സി.പി. എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽനിന്ന് ആകെ 2.809 ഗ്രാം എംഡിഎംഎ പിടികൂടി.

## Article Content

തലശേരി: മട്ടന്നൂരിൽ ഓപ്പറേഷൻ തണ്ടറിൽ 2.809 ഗ്രാം എംഡിഎംഎയുമായി രണ്ട് ഡോക്ടർമാർ അറസ്റ്റിൽ. മലപ്പുറം പുതുപൊന്നാനി പാലക്കൽ വീട്ടിൽ ഡോ. ഇർഷാദ് എച്ച്.എ. , തലശ്ശേരി വടക്കുമ്പാട് കൂളിബസാറിലെ സദ്മത്തിൽ ഡോ. സിദ്ധാർത്ഥ് സി.പി. എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽനിന്ന് ആകെ 2.809 ഗ്രാം എംഡിഎംഎ പിടികൂടി.

ഇരിട്ടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സി. രജിത്തിന്റെ നേതൃത്വത്തിൽ ‘ഓപ്പറേഷൻ തണ്ടർ’ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. മട്ടന്നൂരിലെ സ്കൈ പാലസ് ബാറിലെ മുറിയിലും ഇവർ സഞ്ചരിച്ചിരുന്ന ആഡംബര താർ ജീപ്പിലും നടത്തിയ പരിശോധനയിലാണ് എംഡിഎംഎ കണ്ടെത്തിയത്.

എക്സൈസ് കമ്മീഷണർ സ്ക്വാഡിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പിടിയിലായവരിൽ ഒരാൾ ബംഗളൂരുവിലെ സ്വകാര്യ മെഡിക്കൽ കോളേജിലെ പി.ജി. മെഡിക്കൽ വിദ്യാർഥിയും മറ്റൊരാൾ കണ്ണൂരിലെ സ്വകാര്യ മെഡിക്കൽ കോളേജിലെ യുവ ഡോക്ടറുമാണെന്ന് എക്സൈസ് അറിയിച്ചു.

ബംഗളൂരുവിൽ നിന്നാണ് എംഡിഎംഎ വാങ്ങിയതെന്ന് മൊഴി

എക്സൈസ് നടത്തിയ ചോദ്യം ചെയ്യലിൽ എംഡിഎംഎ ബംഗളൂരുവിൽ നിന്നാണ് വാങ്ങിയതെന്ന് പ്രതികൾ മൊഴി നൽകിയതായി അധികൃതർ അറിയിച്ചു. മയക്കുമരുന്ന് എത്തിച്ചതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി അന്വേഷണം തുടരുകയാണ്.

അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പി. അബ്ദുൾ ബഷീർ, കമ്മീഷണർ സ്ക്വാഡ് അംഗങ്ങളായ പി. ജലീഷ്, കെ. ബിനീഷ്, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് സി. ഹണി, സിവിൽ എക്സൈസ് ഓഫീസർമാരായ പി.വി. അഭിജിത്, സി.വി. റിജുൻ, കെ.കെ. രാഗിൽ എന്നിവരടങ്ങിയ സംഘമാണ് പരിശോധനയിൽ പങ്കെടുത്തത്.

അറസ്റ്റിലായ ഇരുവരെയും മട്ടന്നൂർ ജെ.എഫ്.സി.എം കോടതിയിൽ ഹാജരാക്കി. കേസിലെ തുടർനടപടികൾ വടകര നാർക്കോട്ടിക് സ്പെഷ്യൽ കോടതിയിൽ നടക്കും.

English Summary:

Under Operation Thunder in Mattannur, Excise arrested two doctors with 2.809g MDMA - Dr Irshad H A 33 of Puthuponnani Malappuram and Dr Siddharth C P 31 of Vadakkumbad Thalassery. MDMA found in room at Sky Palace Bar and in luxury Thar jeep. Raid led by Iritty Excise Circle Inspector C Rajith on tip from Excise Commissioner Squad. One accused is PG medical student in Bangalore private medical college, other young doctor in Kannur private college. Confessed sourcing from Bangalore, produced at Mattannur JFCM court.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/384865/mattannur-operation-thunder-mdma-doctors-arrested-thalassery-thar-jeep)