---
title: "പരിയാരത്ത് പരക്കെ കഞ്ചാവ് ബീഡി വലി ;   മൂന്നുപേർക്കെതിരെ  കേസെടുത്തു."
english_title: "Three Arrested for Smoking Ganja Beedi in Pariyaram Kannur"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/385152/ganja-beedi-case-three-arrested-pariyaram-kannur-payyanur-natives"
published_at: "2026-10-02T13:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abf62a18d586_ganja-beedi-case-three-arrested-pariyaram-kannur-payyanur-natives.jpg"
keywords: ["Pariyaram ganja beedi case", "Arrest", "Payyannur"]
---

# പരിയാരത്ത് പരക്കെ കഞ്ചാവ് ബീഡി വലി ;   മൂന്നുപേർക്കെതിരെ  കേസെടുത്തു.

> **Lead Summary:** പരിയാരം: കഞ്ചാവ് ബീഡി വലിച്ച മൂന്നുപേർക്കെതിരെ പരിയാരം പോലീസ് കേസെടുത്തു.പയ്യന്നൂർ കവ്വായി നസീമ മൻസിലിൽ അബ്ദുൾ ഖാദറിന്റെ മകൻ സി. ഷാഹിദ് നെ ഇന്നലെ വൈകുന്നേരം 4.40ന് മുടിക്കാനം സെന്റ് ആന്റണീസ് ചർച്ചിന് സമീപം വെച്ചാണ് പിടികൂടിയത്.

## Article Content

പരിയാരം: കഞ്ചാവ് ബീഡി വലിച്ച മൂന്നുപേർക്കെതിരെ പരിയാരം പോലീസ് കേസെടുത്തു.പയ്യന്നൂർ കവ്വായി നസീമ മൻസിലിൽ അബ്ദുൾ ഖാദറിന്റെ മകൻ സി. ഷാഹിദ് നെ ഇന്നലെ വൈകുന്നേരം 4.40ന് മുടിക്കാനം സെന്റ് ആന്റണീസ് ചർച്ചിന് സമീപം വെച്ചാണ് പിടികൂടിയത്.

പയ്യന്നൂർ കണ്ടോത്ത് വി.കെ.പി സ്പെയർ പാർട്സിന് സമീപത്തെ കെ.എ ഹൗസിൽ അബ്ദുള്ളയുടെ മകൻ പി. സയ്യിദ് അഹമ്മദ് (23)നെ പരിയാരം മെഡിക്കൽ കോളേജിലെ വോളിബോൾ കോർട്ടിന് സമീപം വെച്ച് വൈകുന്നേരം നാലിനും പിടികൂടി.

പയ്യന്നൂർ കോറോം ചാലക്കോട് രിഫായി മസ്ജിദിന് സമീപത്തെ ഹംസയുടെ മകൻ കുറിയ ഹൗസിൽ എം. ജാസ്മിർ (28)നെ ഏഴിലോട് ഗവ. എൽ.പി സ്കൂളിന് സമീപത്തെ ഒഴിഞ്ഞ പറമ്പിന് സമീപത്തുവെച്ചുമാണ് പിടികൂടിയത്.

എസ്.ഐ പി. യദുകൃഷ്ണൻ, എസ്.ഐ അഹമ്മദ് ഇർഫാൻ, സി.പി.ഒമാരായ അരുൺ, മിഥുൻ എന്നിവരടങ്ങിയ പോലീസ് പട്രോളിംഗ് സംഘമാണ് ഇവരെ പിടികൂടിയത്.

English Summary: Pariyaram police registered cases against three persons for allegedly smoking ganja beedi. Those arrested are C Shahid (30) from Kavvayi Payyanur caught near Mudikkanam St Antony's Church, P Sayyid Ahmed (23) from Kandoth caught near Pariyaram Medical College volleyball court, and M Jasmir (28) from Korom Payyanur caught near Ezhilode Govt LP School. Police patrol team including SI P Yadukrishnan, SI Ahmed Irfan and CPOs Arun, Mithun made arrests.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/385152/ganja-beedi-case-three-arrested-pariyaram-kannur-payyanur-natives)